04:08am 13 November 2026
NEWS
ഇറാന്റെ ആക്രമണം: ഐക്യരാഷ്ട്രസഭയ്ക്ക് നാലാമതും കത്തയച്ച് ഖത്തർ
07/03/2026  09:34 AM IST
nila
ഇറാന്റെ ആക്രമണം: ഐക്യരാഷ്ട്രസഭയ്ക്ക് നാലാമതും കത്തയച്ച് ഖത്തർ

ദോഹ:തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയുമായ ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഖത്തർ യുഎന്നിന് കത്തയച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് മൈക്കൽ വാൾട്സിനുമാണ് ഖത്തറിന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി കത്തയച്ചത്.
യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, രാജ്യത്തിന്റെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാനുള്ള പൂർണ്ണ അവകാശം ഖത്തറിനുണ്ടെന്ന് കത്തിൽ ആവർത്തിച്ചു. ഈ ആശയവിനിമയം സെക്യൂരിറ്റി കൗൺസിലിന്റെ ഔദ്യോഗിക രേഖയായി പരിഗണിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img