11:26pm 29 October 2026
NEWS

ആയത്തൊള്ള അറാഫി ഇറാന്റെ താത്ക്കാലിക പരമോന്നത നേതാവാകും

01/03/2026  05:24 PM IST
nila
 ആയത്തൊള്ള അറാഫി ഇറാന്റെ താത്ക്കാലിക പരമോന്നത നേതാവാകും

ഇറാനിൽ ഭരണപരമായ വലിയ മാറ്റങ്ങൾ. ഇസ്രയേൽ–അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി ഉൾപ്പെടെ പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ താൽക്കാലിക ഭരണക്രമീകരണം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ താൽക്കാലിക പരമോന്നത നേതാവായി ആയത്തൊള്ള അറാഫിയെ നിയമിച്ചു. ഖമനേയിയോട് അടുത്ത ബന്ധമുള്ള ആത്മീയ നേതാവായ അറാഫി, പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവിൽ ചുമതല വഹിക്കും.

പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇടക്കാല കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. പ്രസിഡൻറ് മസൂദ് പെസെഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി എജെയി എന്നിവരും അറാഫിയുമാണ് കൗൺസിലിലെ അംഗങ്ങൾ. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ പരമോന്നത നേതാവിന്റെ ചുമതലകൾ ഈ കൗൺസിൽ നിർവഹിക്കും.

അതേസമയം, അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെ സൈനിക നേതൃത്വത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC)-ന്റെ പുതിയ തലവനായി മുൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദിയെ നിയമിച്ചു. മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നിർണായക നിയമനം.

01/03/2026  05:26 PM IST

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img