06:25pm 09 November 2026
NEWS
ഡി ശിൽപ ഐപിഎസിനെ ഹോം കേഡറിൽ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ നിർദ്ദേശം
01/06/2025  11:50 AM IST
nila
ഡി ശിൽപ ഐപിഎസിനെ ഹോം കേഡറിൽ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ നിർദ്ദേശം

കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എഐജിയായ ഡി ശിൽപ ഐപിഎസിനെ ഹോം കേഡറായ കർണാടകയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. 2015ൽ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു ശിൽപയുടെ വാദം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഡി ശിൽപ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കർണാടക സ്വദേശിനിയാണ് ഡി ശിൽപ ഐപിഎസ്. കേരള കേഡറിൽ നിന്നും കർണാടക കേഡറിലേക്ക് മാറ്റണമെന്നതായിരുന്നു ശിൽപയുടെ ആവശ്യം.  2015ൽ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു വാദം. ഇതംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. രണ്ടു മാസത്തിനുള്ളിൽ വേണ്ട നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. ഹർജിക്കാരിക്കായി അഡ്വ.ടി.സഞ്ജയ് ഹാജരായി.

ബെംഗളൂരു സ്വദേശിയായ ശിൽപ ഇലക്ട്രോണിക്സിൽ ബിടെക് ബിരുദവും എംബിഎയും നേടിയ ശേഷം ടാറ്റാ കൺസൽറ്റൻസി സർവീസസിൽ ബിസിനസ് അനലിസ്റ്റായിരിക്കെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. വിവാഹിതയും അമ്മയുമായ ശേഷമായിരുന്നു ഇത്. 2016 ൽ കേരള കേഡറിൽ നിയമനം ലഭിച്ചു. കാസർകോട്, കണ്ണൂർ എഎസ്പി, വനിതാ ബറ്റാലിയൻ കമൻഡാന്റ്. കോട്ടയം എസ്പി, എന്നീ തസ്തികകൾ വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img