04:39am 10 June 2026
NEWS
മുപ്പത്തിയഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ഐ.പി.എച് സ്റ്റാൾ ശ്രദ്ധേയമാകുന്നു
17/05/2026  11:52 AM IST
nila
മുപ്പത്തിയഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ഐ.പി.എച് സ്റ്റാൾ ശ്രദ്ധേയമാകുന്നു

ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ൽ ആരംഭിച്ച മുപ്പത്തിയഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ൽ ഇത്തവണയും മലയാളത്തിന്റെ സാന്നിധ്യമായി ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്) സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു.
ഐ.പി.എച് ബുക്ക് സ്റ്റാളിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ ഖത്തറി കോളമിസ്റ്റായ ജാസിം അൽ ഖുവൈതിർ വ്യാഴാഴ്ച വൈകീട്ട് നിർവഹിച്ചു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് (സി ഐ സി ) ഖത്തർ പ്രസിഡന്റ് ആർ എസ് അബ്ദുൽജലീൽ , കേന്ദ്ര സമിതിയംഗങ്ങളായ ടി കെ ഖാസിം , നൗഫൽ പാലേരി , സുഹൈൽ ശാന്തപുരം,  മുഹമ്മദലി , കെ വി നൂറുദ്ധീൻ , അബ്ദുൽജലീൽ ചടങ്ങിൽ സംബദ്ധിച്ചു.
തുടർന്ന് ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽ റഹ്‌മാൻ ബിൻ ഹമദ് അൽ താനി ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാൾ സന്ദർശിച്ചു.

ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ലെ H5-14 സ്റ്റാളിലാണ് നൂറുകണക്കിന് തലക്കെട്ടുകളിലായി വൈവിധ്യമാർന്ന പുസ്തക ശേഖരങ്ങളോടെ ഐ.പി.എച് പ്രവർത്തിക്കുന്നത്. മലയാളം, ഇംഗ്ലീഷ്  ഭാഷകളിലായി  , സാമൂഹ്യം , സംസ്കാരം , ഇസ്‌ലാം , ബാലസാഹിത്യം , വിദ്യഭ്യാസം , കരിയർ  തുടങ്ങി വിവിധ തലക്കെട്ടുകളിൽ  പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്

പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്ന മുഴുവൻ ആളുകളെയും ബുക്ക് ഫെയറിലേക്കും ഐ.പി.എച് സ്റ്റാൾ സന്ദർശിക്കാനും സംഘാടകർസ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img