01:16pm 11 November 2026
NEWS
ഐ പി എഫ് എറണാകുളം റീജിയൺ ലീസേഴ്സ് മീറ്റ്
05/10/2025  11:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഐ പി എഫ് എറണാകുളം റീജിയൺ ലീസേഴ്സ് മീറ്റ്
HIGHLIGHTS

ഐ പി എഫ് എറണാകുളം റീജിയൺ കമ്മറ്റിയുടെ നേതൃത്വത്തിൽ  ഈലാഫ് ലീഡേഴ്സ് മീറ്റ് സെൻട്രൽ സെനറ്റ് ചെയർമാൻ ഡോ. നൂറുദ്ദീൻ റാസി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഇൻ്റഗ്രേറ്റഡ് പ്രഫഷണൽസ് ഫോറം (ഐ പി എഫ് ) എറണാകുളം റീജിയൺ കമ്മറ്റിയുടെ നേതൃത്വത്തിൽ  ഈലാഫ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സെൻട്രൽ സെനറ്റ് ചെയർമാൻ
ഡോ. നൂറുദ്ദീൻ റാസി ഉദ്ഘാടനം ചെയ്തു. റീജിയൺ ചെയർമാർ സി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.സെൻട്രൽ സെനറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ശുഹൈബ് തങ്ങൾ, ഡോ. നിയാസ്, അബൂബക്കർ സിദ്ദീഖ്, എഞ്ചിനീയർ ഷമീം കെ, ഡോ. എ.ബി അലിയാർ , നൂർ മുഹമ്മദ്, അമീർ പൊന്നാരിമംഗലം എന്നിവർ പ്രസംഗിച്ചു. 
മെഡിക്കൽ ഫോറം നടത്തുന്ന മെഡിക്കോൺ -25 ൻ്റെബ്രോഷർ ഡോ. സഫ് വാൻ, ഡോ. സഹദ് മനയ്ക്കൽ എന്നിവർക്ക് കൈമാറി. എക്സിക്യുട്ടിവ് ഡയറക്ടർ ഷഫീഖ് സി.എ സ്വാഗതവും ഫിനാൻസ് ഡയറക്ടർ അഡ്വ. ഹനീസ് മനയ്ക്കൽ നന്ദിയും പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img