കൊച്ചി: കൊച്ചി ആസ്ഥാനമായ ഹെൽത്ത് ടെക്‌നോളി സ്റ്റാർട്ടപ്പായ മീവൽ കെയറിന് ആരോഗ്യ പരിചരണ രംഗത്തെ തങ്ങളുടെ നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കാൻ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (എ.എസ്.സി.ഒ) ക്ഷണം ലഭിച്ചു. ലളിതമായി ഉപയോഗിക്കാവുന്ന ആരോഗ്യ നിരീക്ഷണ പ്ലാറ്റ്‌ഫോം മുഖേന രോഗികൾക്ക് സ്വന്തം ആരോഗ്യ നില അറിയാനും മെച്ചപ്പെടുത്താനും സഹായിക്കുന്ന മീവൽ കെയറിന്റെ നൂതന സാങ്കേതികവിദ്യ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് ഈ ക്ഷണം. അർബുദ ചികിത്സ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രോഗ ലക്ഷണങ്ങളെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനും രോഗിയെ കൃത്യമായി നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള നിർമിത ബുദ്ധി സാങ്കേതികവിദ്യയാണ് മീവൽ കെയർ ഒരുക്കിയിരിക്കുന്നത്.
കോലഞ്ചേരി എംഒഎസ് സി മെഡിക്കൽ കോളെജിലും, എറണാകുളം മെഡിക്കൽ സെന്ററിലും കാൻസർ ചികിത്സയിൽ ഈ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ച് ഫലം കണ്ടിരുന്നു. ഇവിടങ്ങളിൽ നിരീക്ഷണത്തിന് വിധേയരാക്കിയ 53.1 ശതമാനം പേരിലും രോഗലക്ഷണം കണ്ടെത്താനും, 15.6 ശമതാനം പേർക്ക് ചികിത്സ നൽകാനും 31.3 ശമതാനം പേർക്ക് രോഗം കണ്ടെത്താനും ചികിത്സ നൽകാനും കഴിഞ്ഞിട്ടുണ്ട്.ചികിത്സാ പുരോഗതി മനസ്സിലാക്കാനും ഫലപ്രദമായി ഇടപെടാനും മീവൽ ഡോക്ടറെ സഹായിക്കുന്നു
അമേരിക്കൻ ബോർഡ് സർട്ടിഫൈഡ് മെഡിക്കൽ ഓങ്കോളജിസ്റ്റും ഹെമറ്റോളജിസ്റ്റുമായ ഡോ. അജു മാത്യൂ, ശരൺ വർമ, സ്റ്റാർട്ടപ്പ് നിക്ഷേപ സ്ഥാപനമായ വൈഇ സ്റ്റാക്ക് എന്നിവർ ചേർന്നാണ് മീവൽ കെയർ എന്ന ഹെൽത്ത് ടെക്‌നോളജി സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്.
രോഗികൾക്ക് തങ്ങളുടെ ആരോഗ്യനില നിരീക്ഷിച്ച് വിവരങ്ങൾ സ്വയം റിപോർട്ട് ചെയ്യാം. ഈ വിവരങ്ങൾ ശേഖരിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ഓരോ രോഗിയുടേയും ശരിയായ ആരോഗ്യ നിലയും രോഗ സ്ഥിതിയും അറിയാനും അതിനനുസരിച്ച് ചികിത്സയിൽ വ്യക്തിഗത ശ്രദ്ധ നൽകാനും സഹായിക്കും. ഇതു നൽകുന്ന കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയിലൂടെ രോഗിയുടെ നില കാര്യമായി മെച്ചപ്പെടുത്താമെന്നും മാരക രോഗങ്ങൾ വരെ ചികില്സികാം എന്നും ശരൺ വർമ പറഞ്ഞു.
കൂടുതൽ ആശുപത്രികളിലും ഡോക്ടർമാരും മീവൽ കെയറിന്റെ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും വലിയൊരു വിഭാഗം രോഗികളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.മീവൽ ഉപയോഗിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടുകയും രോഗികേന്ദ്രിതമാവുകയും ചെയ്യുന്ന ഭാവിക്ക് പാത ഒരുക്കുകയും ചെയ്യുന്നു