01:29pm 10 November 2026
NEWS
കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തി ടോമിയും ഷൈനിയും പറന്നത് കെനിയയിലേക്ക്
10/07/2025  10:28 AM IST
nila
കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തി ടോമിയും ഷൈനിയും പറന്നത് കെനിയയിലേക്ക്

ബെം​ഗളുരുവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ മലയാളി ദമ്പതികൾ രാജ്യം വിട്ടെന്ന് പൊലീസ്.  എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസും ഭാര്യ ഷൈനി ടോമിയും കെനിയയിലേക്കാണ് പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ബെം​ഗളുരു വിട്ട ദമ്പതികൾ വ്യാഴാഴ്ച്ചയാണ് മുംബൈ വഴി കെനിയയിലേക്ക് പോയത്. ടൂറിസ്റ്റ് വിസയിലാണ് ഇരുവരും കെനിയയിലേക്ക് പോയിരിക്കുന്നത്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് നീക്കം. 

ടോമിക്കും ഷൈനിക്കുമൊപ്പം മറ്റാരെങ്കിലും കെനിയയിലേക്ക് പോയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദമ്പതികളുടെ ബാങ്ക് അക്കൗണ്ട് മരവിക്കാനും നീക്കമുണ്ട്. അതേസമയം,  ബെംഗളൂരുവിലെ ഇവരുടെ വീട് പകുതി വിലയ്ക്ക് ഒരു മാസം മുൻപ് വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അതിനിടെ, പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ടു വരെ പൊലീസിൽ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നര കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും ഉണ്ട്. ആയിരത്തോളം അംഗങ്ങൾ ചിട്ടി കമ്പനിയിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കും. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ നിഗമനം. ബെംഗളൂരു രാമമൂർത്തിനഗർ പൊലീസാണ് കേസെടുത്തത്. അഞ്ചു കോടിക്കു മുകളിലുള്ള തട്ടിപ്പു കേസായതിനാൽ സിഐഡിയും അന്വേഷിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img