01:01pm 24 November 2026
NEWS
കേരളത്തിന്റെ ആഗോള വളർച്ചയ്ക്ക് നിക്ഷേപവും സാങ്കേതികവിദ്യയും സംരംഭകത്വവും അനിവാര്യം: ഡോ. വർഗീസ് മൂലൻ.
24/11/2026  11:22 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിന്റെ ആഗോള വളർച്ചയ്ക്ക് നിക്ഷേപവും സാങ്കേതികവിദ്യയും സംരംഭകത്വവും അനിവാര്യം: ഡോ. വർഗീസ് മൂലൻ.


കൊച്ചി:  കേരളത്തിന്റെ സാങ്കേതികവിദ്യാ-വ്യവസായ മേഖലകളിൽ അന്താരാഷ്ട്ര നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റൽ ടെക്നോളജി സമ്മിറ്റ് 2026 നവംബർ 24, 25 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. യൂറോപ്പ്, പോളണ്ട്, ദക്ഷിണ കൊറിയ, കിർഗിസ്ഥാൻ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര നിക്ഷേപകർ, സ്ഥാപന പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
യുണൈറ്റഡ് ഡിപ്ലോമാറ്റിക് കൗൺസിലിന്റെ (UDC) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ നോളജ് പാർട്ണറാണ് വർഗീസ് മൂലൻസ് ഗ്രൂപ്പ്. കേരളത്തെ ആഗോള നിക്ഷേപത്തിന്റെയും സാങ്കേതികവിദ്യാ സഹകരണത്തിന്റെയും പ്രധാന കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനൊപ്പം വിവിധ രാജ്യങ്ങളുമായി പുതിയ വ്യാപാര-വ്യവസായ ബന്ധങ്ങൾ സ്ഥാപിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
കേരളത്തെ ആഗോള നിക്ഷേപത്തിന്റെയും സാങ്കേതികവിദ്യാ സഹകരണത്തിന്റെയും പ്രധാന കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനൊപ്പം വിവിധ രാജ്യങ്ങളുമായി പുതിയ വ്യാപാര-വ്യവസായ ബന്ധങ്ങൾ സ്ഥാപിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
കേരളത്തിന്റെ വളർച്ചയ്ക്ക് ആഗോള നിക്ഷേപവും സാങ്കേതികവിദ്യയും സംരംഭകത്വവും നിർണായകമാണെന്ന് ഡോ. വർഗീസ് മൂലൻ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും അന്താരാഷ്ട്ര നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനും KGDTIS 2026 അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീസ് മൂലൻസ് പിക്ചേഴ്സ് കിർഗിസ് റിപ്പബ്ലിക്കും തമ്മിൽ അന്താരാഷ്ട്ര ചലച്ചിത്രനിർമാണം, വിദ്യാഭ്യാസ സഹകരണം എന്നീ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കുന്ന ധാരണാപത്രങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉച്ചകോടിയുടെ ഭാഗമായി ഉണ്ടാകും. കൊറിയ-ഇന്ത്യ നിക്ഷേപ-വ്യവസായ സഹകരണം, അർജന്റീന-ഇന്ത്യ സ്ഥാപനതല-വാണിജ്യ പങ്കാളിത്തം എന്നിവയും ചർച്ചയാകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img