
കൊച്ചി: കേരളത്തിന്റെ സാങ്കേതികവിദ്യാ-വ്യവസായ മേഖലകളിൽ അന്താരാഷ്ട്ര നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റൽ ടെക്നോളജി സമ്മിറ്റ് 2026 നവംബർ 24, 25 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. യൂറോപ്പ്, പോളണ്ട്, ദക്ഷിണ കൊറിയ, കിർഗിസ്ഥാൻ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര നിക്ഷേപകർ, സ്ഥാപന പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
യുണൈറ്റഡ് ഡിപ്ലോമാറ്റിക് കൗൺസിലിന്റെ (UDC) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ നോളജ് പാർട്ണറാണ് വർഗീസ് മൂലൻസ് ഗ്രൂപ്പ്. കേരളത്തെ ആഗോള നിക്ഷേപത്തിന്റെയും സാങ്കേതികവിദ്യാ സഹകരണത്തിന്റെയും പ്രധാന കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനൊപ്പം വിവിധ രാജ്യങ്ങളുമായി പുതിയ വ്യാപാര-വ്യവസായ ബന്ധങ്ങൾ സ്ഥാപിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
കേരളത്തെ ആഗോള നിക്ഷേപത്തിന്റെയും സാങ്കേതികവിദ്യാ സഹകരണത്തിന്റെയും പ്രധാന കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനൊപ്പം വിവിധ രാജ്യങ്ങളുമായി പുതിയ വ്യാപാര-വ്യവസായ ബന്ധങ്ങൾ സ്ഥാപിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
കേരളത്തിന്റെ വളർച്ചയ്ക്ക് ആഗോള നിക്ഷേപവും സാങ്കേതികവിദ്യയും സംരംഭകത്വവും നിർണായകമാണെന്ന് ഡോ. വർഗീസ് മൂലൻ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും അന്താരാഷ്ട്ര നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനും KGDTIS 2026 അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീസ് മൂലൻസ് പിക്ചേഴ്സ് കിർഗിസ് റിപ്പബ്ലിക്കും തമ്മിൽ അന്താരാഷ്ട്ര ചലച്ചിത്രനിർമാണം, വിദ്യാഭ്യാസ സഹകരണം എന്നീ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കുന്ന ധാരണാപത്രങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉച്ചകോടിയുടെ ഭാഗമായി ഉണ്ടാകും. കൊറിയ-ഇന്ത്യ നിക്ഷേപ-വ്യവസായ സഹകരണം, അർജന്റീന-ഇന്ത്യ സ്ഥാപനതല-വാണിജ്യ പങ്കാളിത്തം എന്നിവയും ചർച്ചയാകും.
Photo Courtesy - Google









