വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ്.
കൊച്ചി: ഭാരത കത്തോലിക്ക മെത്രാൻ സമ്മതിയുടെ തലവൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നടത്തിയ വെളിപ്പെടുത്തലുകൾ വളരെ ഗൗരവമുള്ളതാണെന്നും ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ ശക്തമായ അന്വേഷണം അനിവാര്യമാണെന്നും വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ് ആവശ്യപ്പെട്ടു.
എറണാകുളം - അങ്കമാലി അതിരൂപതയിലെ വളരെ നിസ്സാരമായി പരിഹരിക്കാമായിരുന്ന കുർബാന ക്രമം സംബന്ധിച്ച പ്രശ്നങ്ങൾ ഇത്രയധികം ആളിക്കത്തിക്കുന്നതിനു പിന്നിൽ ചില തീവ്രവാദ പ്രസ്ഥാനങ്ങളാണെന്നും അതിരൂപതയിൽ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ ഇവരുടെ ചട്ടുകങ്ങളാണെന്നും സഭയോടൊപ്പം നിൽക്കുന്നവിശ്വാസികളും വൈദീകരും നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു.എറണാകുളത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നപ്പോൾ മാർ താഴത്ത് നേരിട്ട സമാനതകളില്ലാത്ത ദുരനുഭവങ്ങൾക്ക് പിന്നിൽ ഇത്തരം ചിദ്ര ശക്തികളുടെ കൈയുണ്ടെന്നു അന്നേ അദ്ദേഹവും സൂചന നൽകിയിട്ടുണ്ട്.
ഇരുളിൽ നടക്കുന്ന പലതും വെളിച്ചത്തു വരുമെന്നായതോടെയാണ് അതിരൂപതയിലെ വിമത വൈദിക - അൽമായ കൂട്ടുകെട്ട് തൃശൂർ ആർച്ച് ബിഷപ്പിനെ ഇവിടെ നിന്നും എത്രയും വേഗം കെട്ടുകെട്ടിച്ചത്. ഇതിൽ സഭയിലെ ചില മെത്രാന്മാർക്കും പങ്കുണ്ട്. സിബിസിഐ പ്രസിഡൻ്റിൻ്റെ തുറന്നുപറച്ചിലൂടെ സംശയത്തിന്റെ നിഴലിലായിരിക്കുന്ന ചില വിമത അത്മായ സംഘടന നേതാക്കളെ അതിരൂപതയുടെ പാസ്റ്റർ കൗൺസിലിലും മറ്റും പ്രതിഷ്ഠിച്ചിരിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയും ഈ വിഷയത്തിൽ മറുപടി പറയേണ്ടതായി വരും. മാർ താഴത്തിൻ്റെ തുറന്നുപറച്ചിലുകളുടെ അടിസ്ഥാനത്തിൽ എറണാകുളം അതിരൂപതയിലെ വിമത പ്രവർത്തനങ്ങളുടെ പിന്നാമ്പുറ സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരണമെന്ന് ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളോട് ആവശംപ്പെടുമെന്നുംഭാരവാഹികളായ അഡ്വ. മത്തായി മുതിരേന്തിയും അഡ്വ. ജോയ് ജോർജും പറഞ്ഞു.








