11:41pm 01 May 2026
NEWS
ഐ.എൻ.റ്റി.യു.സി. ചെങ്ങന്നൂർ റീജണൽ കമ്മിറ്റിയുടെ യുദ്ധവിരുദ്ധ സന്ദേശ റാലി
01/05/2026  08:15 PM IST
nila
 ഐ.എൻ.റ്റി.യു.സി. ചെങ്ങന്നൂർ റീജണൽ കമ്മിറ്റിയുടെ യുദ്ധവിരുദ്ധ സന്ദേശ  റാലി

ചെങ്ങന്നൂർ : രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന കടുത്ത വെല്ലുവിളികൾക്കും തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടങ്ങൾ ആരംഭിക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: എബി കുര്യാക്കോസ് പറഞ്ഞു. ഐ.എൻ.റ്റി.യു.സി. ചെങ്ങന്നൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനത്തോടനുബന്ധിച്ചുള്ള  യുദ്ധവിരുദ്ധ സന്ദേശ  റാലിയുടെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയം തൊഴിലാളി വിരുദ്ധമാണ്. നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന പുതിയ ലേബർ കോഡുകൾ പൂർണമായും കുത്തക മുതലാളിമാർക്ക് വേണ്ടിയുള്ളതാണ്. സംസ്ഥാനത്ത് പിണറായി സർക്കാരും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. ഐ.ടി മേഖലകളിലടക്കം തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുകയാണ്. രാജ്യത്ത് തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾക്കായി ഐ. എൻ. റ്റി.യു.സി. പ്രക്ഷോഭം ആരംഭിക്കുമെന്നും എബി കുര്യാക്കോസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി സുജാ ജോൺ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ: ഡി. നാഗേഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ: കെ.ആർ. സജീവൻ, ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറിമാരായ കെ.ഷിബുരാജൻ, പ്രവീൺ എൻ. പ്രഭ, ഡി.മിനിക്കുട്ടി, ഭാരവാഹികളായ റസീന മുഹമ്മദ്,  എം.ആർ. സന്തോഷ് കുമാർ, സോമൻ പ്ലാപ്പള്ളി, എം.ആർ. ചന്ദ്രൻ , ബാലസുന്ദരപ്പണിക്കർ, പി.ബി. സലാം, രാജേന്ദ്രൻ ഏനാത്ത്, കെ.എ. അബ്ദുൾ റഹ്‌മാൻ കുഞ്ഞ്, മോഹനൻ പേരിശ്ശേരി, ശശി എസ്. പിള്ള, അജയൻ കോമളേഴത്ത്, ജോർജ് ദാനിയേൽ, സജികുമാർ മുളക്കുഴ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img