07:15pm 21 April 2026
NEWS
ഫൺ! വർക്ക്!! സക്സസ്!!!
03/01/2026  04:34 PM IST
ജി. കൃഷ്ണൻ
ഫൺ! വർക്ക്!! സക്സസ്!!!

 

ബാംഗ്ലൂരിൽ നടന്ന മിസ് ഇന്ത്യ 23-ാമത് എഡിഷനിൽ ആണ് 22 പേരിൽ നിന്നും മൂന്നുപേർ ആദ്യസ്ഥാനത്ത് എത്തിയത്. കോട്ടയം സ്വദേശിയായ ലിസ് ജെയ്‌മോൻ ജേക്കബ് ആ അനുഭവങ്ങൾ വായനക്കാർക്കുവേണ്ടി പങ്കുവയ്ക്കുകയാണിവിടെ.

മിസ് സൗത്ത് ഇന്ത്യ 2025 ലെ സൗന്ദര്യമത്സരത്തിൽ ലിസ് കിരീടം അണിഞ്ഞുവല്ലോ. ആ സന്തോഷം എങ്ങനെയാണ് പങ്കിടുന്നത്?

വളരെയധികം സന്തോഷമുണ്ടെനിക്ക് ഈ കിരീടം കിട്ടിയതിൽ. എല്ലാവരുമായി വളരെ ഗ്രേറ്റ് ഫുള്ളായി തന്നെയിരിക്കുന്നു. ബാക്കിയുള്ളവരുടെ സന്തോഷം കാണുമ്പോഴാണ് എനിക്കും ഏറെ സന്തോഷമുണ്ടാകുന്നത്.

ആ സമയം ലഭിച്ച അനുമോദനങ്ങളെക്കുറിച്ച്?

ആ സമയത്ത് ഒരുപാട് പേർ എന്നെ അനുമോദിച്ചിട്ടുണ്ട്. നേരിട്ടും ഫോണിലും എല്ലാം. എന്നെ അറിയുന്ന അവർക്കെല്ലാം വലിയ സന്തോഷം തന്നെയായിരുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ ഓർഗനൈസേഷനിലെ ഓരോരുത്തർക്കും ഫ്രണ്ട്‌സ്, ഫാമിലി, കസിൻസ്.. എല്ലാവരും.., എല്ലാവരും എന്നെ ആത്മാർത്ഥമായി... ഹൃദയത്തിന്റെ ഭാഷയിൽ എന്നെ അഭിനന്ദിച്ചിരുന്നു.

എങ്ങനെയാണ് ആ സൗന്ദര്യ മത്സരത്തിൽ ലിസിന് പങ്കെടുക്കാൻ കഴിഞ്ഞത്? 

ഇൻസ്റ്റഗ്രാമിൽ ഇതിന്റെയൊരു സ്റ്റോറി ജോസ് ആലുക്കാസും ഗാർഡൻ വരേലിയും ഇട്ടിരുന്നു. ആർക്കുവേണമെങ്കിലും അപ്ലൈ ചെയ്യാം എന്ന രീതിയിൽ. അങ്ങനെ ഞാൻ അപ്ലൈ ചെയ്തിരുന്നു. അവർ എന്നെ സെലക്ട് ചെയ്തത് അങ്ങനെയാണ്. ആകെ രണ്ടാഴ്ചത്തെ സമയമെ എനിക്ക് കിട്ടിയിരുന്നുള്ളൂ. പ്രിപ്പയർ ചെയ്യാൻ വളരെ ചുരുങ്ങിയ സമയമാണ് കിട്ടിയിരുന്നതെങ്കിലും ഒരുപാട് തയ്യാറെടുപ്പുകളില്ലാതെ മത്സരത്തിൽ പങ്കെടുക്കാൻ പോയ ഒരനുഭവമാണ് എനിക്കുണ്ടായിരുന്നതെന്ന് വേണം പറയുവാൻ.

ഇതിനുമുൻപ് പങ്കെടുത്തിട്ടുള്ള സൗന്ദര്യമത്സരങ്ങൾ?

2022 ൽ മിസ് കേരളയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഞാനായിരുന്നു വിന്നർ. അതിനുശേഷം മിസ് യൂണിവേഴ്‌സ് കേരള 2025 ലും പങ്കെടുത്തിരുന്നു. അതിൽ ഫൈനൽ 10 ആയി എത്തിയിട്ടുണ്ട്. ടോപ് ടെൻ.

ആരുടെയൊക്കെ പ്രോത്സാഹനത്തിലൂടെയാണ് ഈ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞത്?

എന്റെ അച്ഛനും അമ്മയ്ക്കും തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം. ഇവർ രണ്ടുപേരും എപ്പോഴുമെനിക്ക് ഒരു ധൈര്യം തന്നുകൊണ്ടിരുന്നു. എപ്പോഴെങ്കിലും ഒരു ടെൻഷൻ കയറിയാൽ സമാധാനവും ആശ്വാസവാക്കുകളും പറഞ്ഞുതന്നുകൊണ്ടിരുന്നത് ഇവരാണ്. നിനക്ക് ജയിക്കാൻ പറ്റുമോ..., തോൽക്കാൻ പറ്റുമോ... എന്നാലോചിച്ചുള്ള ടെൻഷനൊന്നും വേണ്ട..., നിനക്ക് നിന്റെ ഏറ്റവും നല്ല പെർഫോമൻസ് ചെയ്താൽ മാത്രം മതി എന്നെല്ലാം എന്നോട് പറയുമായിരുന്നു.

മോഡലിംഗ് ഇഷ്ടമാണോ? മോഡൽ ഗേൾ എന്ന നിലയിൽ ആ രംഗത്ത് സജീവമാണോ?

മോഡലിംഗ് ഇഷ്ടമാണ്. കുറെയൊക്കെ ആക്ടീവാണ്. ഷൂട്ടൊക്കെ വരുമ്പോൾ പോകാറുമുണ്ട്.

സിനിമയിൽ അഭിനയിക്കുക ലിസ്സിന്റെ ഒരു സ്വപ്നമാണോ?

സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട്. നല്ല ഓഫർ വരികയാണെങ്കിൽ തീർച്ചയായും അഭിനയിക്കാൻ പോകും. ഒരുപാട് ഓഡിഷനിലൊന്നും പങ്കെടുത്തിട്ടില്ല. നല്ല പ്രോജക്ടുമായി ബന്ധപ്പെട്ട ഓഫർ വന്നാൽ അഭിനയിക്കും. ഈ ഫീൽഡ് എനിക്കിഷ്ടമുള്ളത് തന്നെ.

ഇത്തവണത്തെ മത്സരത്തിൽ സെക്കന്റ് ആൻഡ് തേർഡ് പ്രൈസ് കിട്ടിയവരെക്കുറിച്ച് ലിസ്സിന് എന്താണ് പറയാനുള്ളത്?

ഇത്തവണ സെക്കന്റ് കിട്ടിയത് ഐശ്വര്യ ഉല്ലാസിനും തേർഡ് കിട്ടിയത് റിയാസുനിലിനുമാണ്. ഐശ്വര്യ ഒരു ഡോക്ടറാണ്. വളരെ ഇന്നസെന്റായ മെരി കൈൻഡ് പേഴ്‌സൺ. എല്ലാവരോടും ചിരിച്ച് സംസാരിക്കുന്ന ഒരു കുട്ടിയാണ്. റിയ മലയാളിയാണെങ്കിലും പേരന്റ്‌സിനൊപ്പം സെറ്റിലായിരിക്കുന്നത് ചെന്നൈയിലാണ്. തമിഴ്‌നാടിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് ഈ കോമ്പറ്റീഷനിൽ പങ്കെടുത്തത്. റിയയും വളരെ ഫൺ ആയിട്ടുള്ള ഒരു പേഴ്‌സണാണ്. ഇവർ രണ്ടുപേരും എല്ലാകാര്യങ്ങളിലും ഹെൽപ്പ് ചെയ്യാൻ തയ്യാറായി നിൽക്കുന്നവരാണ്. ഞങ്ങളുടെ സൗഹൃദം നന്നായി പോകുന്നു.

ലിസ്സിന്റെ ഭാവിപരിപാടികൾ എന്തൊക്കെയായിരിക്കും..? തീരുമാനിച്ചിട്ടുണ്ടോ..?

എനിക്ക് മിസ് ഇന്ത്യ ലെവലിൽ, അതായത് നാഷണൽ ലെവലിൽ പോകാൻ താൽപ്പര്യമുണ്ട്. അതിനുവേണ്ടി പല കാര്യങ്ങളിലും ഇംപ്രൂവ് ചെയ്യാനുണ്ട്. ക്വസ്റ്റ്യൻ ആൻസറൊക്കെ കൂടുതൽ പ്രിപ്പയർ ചെയ്ത് ഒന്നുകൂടി ബെറ്റർ വേർഷനാക്കണമെന്ന് എനിക്ക് താൽപ്പര്യമുണ്ട്. അതിനുശേഷം നാഷണൽ ലെവലിൽ പങ്കെടുക്കാൻ പോകണം. ഫ്യൂച്ചറിലെ എന്റെ പ്രധാന പരിപാടി അതുതന്നെയായിരിക്കും.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img