12:18pm 09 November 2026
NEWS
ഇന്റെർടെക്ക് ഗ്രൂപ്പിന് ട്രേഡിംഗ് എക്സലൻസ്സ് അവാർഡ്
05/05/2025  02:51 PM IST
nila
ഇന്റെർടെക്ക് ഗ്രൂപ്പിന് ട്രേഡിംഗ് എക്സലൻസ്സ് അവാർഡ്

ഖത്തറിലെ വ്യാപരമേഖലയിലെ മുൻനിരക്കാരായ ഇന്റെർടെക്ക് ഗ്രൂപ്പിന് ഏഷ്യാനെറ്റിന്റെ ട്രേഡിംഗ് എക്സലൻസ്സ് അവാർഡ് 2025 നൽകി.ദോഹയിലെ ഹോളിഡെ ഇന്നിൽനടന്ന ചടങ്ങിൽ ഇന്റെർടെക്ക് 
സി ഒ ഒ എൻ കെ അഷറഫ് ഇന്ത്യൻ അംബാസിഡർ HE വിപുലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.ഏഷ്യനെറ്റ് നൃൂസ് ബിസിനസ്സ് സംഘടിപ്പിച്ച അവാർഡ് ബിസിനസ്സ് എക്സലൻസ് അവാർഡ്സ് 2025 പരിപാടിയിൽ അടൂർ പ്രകാശ് എം പി, ഡോ. മുഹമ്മദ് അലി, തുടങ്ങിവർ പങ്കെടുത്തു.അംഗീകാരങ്ങളും, അവാർഡുകളും മികച്ച പ്രകടനങ്ങൾക്കുള്ള സാക്ഷിപത്രങ്ങളും, ഭാവി സംരംഭകർക്കുള്ള പ്രചോദനങ്ങളുമാണെന്ന് അവാർഡ് ദാനം നിർവ്വഹിച്ചുകൊണ്ട് നടത്തിയ മുഖ്യ പ്രഭാഷണത്തിൽ ബഹു: ഇന്ത്യൻ അംബാസിഡർ പറഞ്ഞു."ഈ അവാർഡ് ഞങ്ങളുടെ ടീമിന്റെ കൂട്ടായ പരിശ്രമത്തിനും, പ്രതിബദ്ധതയ്ക്കുമുള്ള അംഗികാരമാണ്."
ഈ നേട്ടം ഞങ്ങളുടെ പങ്കാളികളോടും ഉപഭോക്താക്കളോടും കൂടുതൽ ഗുണപരവും, ഉൽപാദന ക്ഷമവുമായ ഇടപെടലുകൾ കൂടുതൽ ഉത്തരവാദിത്വത്തോടെ നടത്താനുള്ള ചുമതലകൂടി നൽകുന്നു എന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് സി ഒ ഒ അഷറഫ് തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു.ആധുനീക സാങ്കേതിക വിദ്യകളടങ്ങിയ മൊബൈൽ സ്മാർട്ട് ഫോണുകളുടേയും ,ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടേയും ഖത്തറിലെ മൊത്ത ചില്ലറ വിൽപ്പനക്കാരായ ഇന്റെർടെക്ക് ഗ്രൂപ്പ് വിവിധ സ്മാർട്ട് ഫോൺ വിതരണ രംഗത്ത് അൻപത് ശതമാനം മാർക്കറ്റ് പങ്കാളിത്തം വഹിക്കുന്ന ബിസിനസ്സ് സ്ഥാപനമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img