09:36am 10 November 2026
NEWS
ഇൻ്റർസ്കൂൾ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
04/07/2025  07:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇൻ്റർസ്കൂൾ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
HIGHLIGHTS

കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച   അഖില കേരള ഇൻ്റർസ്കൂൾ  ഡാൻസ് ഫെസ്റ്റിവൽ "ടാരൻറ്റെല്ല സീസൺ 4" ചലച്ചിത്രതാരം തൻവീ റാം ഉദ്‌ഘാടനം ചെയ്യുന്നു.സ്‌കൂൾ ലീഡർ ജോയൽ എബ്രഹാം അനൂപ്, അക്കാഡമിക് ഡയറക്ടർ ജയാ സാബിൻ,പ്രിൻസിപ്പാൾ ബെലിൻഡ വിവേര,പ്രോഗ്രാം കോർഡിനേറ്റർ ആശ പെഴ്‌സി  എന്നിവർ സമീപം

കൊച്ചി: കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച   അഖില കേരള ഇൻ്റർസ്കൂൾ  ഡാൻസ് ഫെസ്റ്റിവൽ  "ടാരൻറ്റെല്ല സീസൺ 4" ൽ ചിന്മയവിദ്യാലയ വടുതല  ഓവറോൾ ചാംപ്യന്മാരായി. കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ രണ്ടാം സ്‌ഥാനം നേടി.  മിറാഷ് മൂവ്‌സ്, രംഗ്‌ലോക് നൃത്യ, താൽ ഇ ദമാക്ക, ഫാഷൻ ഷോ എന്നീ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.ചലച്ചിത്രതാരം തൻവീ റാം ഉദ്‌ഘാടനം ചെയ്തു. ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ ഡയറക്ടർ ഡോ. അനുഷ്‌ക തോമസ് സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പാൾ ബെലിൻഡ വിവേര, രക്ഷാകർതൃ പ്രതിനിധി അബ്ബാ ജോസഫ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ലീഡർ ജോയൽ എബ്രഹാം അനൂപ് സ്വാഗതവും അസി.സ്‌കൂൾ ലീഡർ  റീം മുസ്തഫ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img