11:31am 11 November 2026
NEWS
ഇന്റർപോളിന്റെ വൻ ഓപ്പറേഷൻ : കാനഡയിലേ കുറ്റവാളി റബീഹ് അൽഖലീൽ ഖത്തറിൽ പിടിയിൽ
27/09/2025  02:29 PM IST
nila
ഇന്റർപോളിന്റെ വൻ ഓപ്പറേഷൻ : കാനഡയിലേ കുറ്റവാളി റബീഹ് അൽഖലീൽ ഖത്തറിൽ പിടിയിൽ

ദോഹ: കാനഡഭരണ കൂടം പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച  റബീഹ് അൽഖലീൽ ഖത്തറിൽ അറസ്റ്റിലായതായി ഇന്റർപോൾ അറിയിച്ചു. മൂന്ന് വർഷത്തെ ഒളിവിനൊടുവിലാണ് അറസ്റ്റ്. 38 കാരനായ അൽഖലീലിനെതിരെ കൊലക്കുറ്റവും കൊക്കെയ്ൻ കടത്തൽ ഗൂഢാലോചനയും ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൊലക്കേസിൽ വിചാരണ നേരിടുന്നതിനിടെ കാനഡയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ഇയാൾ ഒളിവിലായത്.
അറസ്റ്റിലായ അൽഖലീനെ ഖത്തറിൽ തടങ്കലിലാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കി കാനഡയിലേക്ക് മടക്കി അയക്കുമെന്നും ഇന്റർപോൾ സ്ഥിരീകരിച്ചു.
ഖത്തർ ആഭ്യന്തര മന്ത്രാലയം, ദോഹയും ഒട്ടാവയുമായുള്ള ഇന്റർപോൾ നാഷണൽ സെൻട്രൽ ബ്യൂറോകൾ, കാനഡൻ റോയൽ മൗണ്ടഡ് പോലീസ് (RCMP) ലയേസൺ ഓഫീസർമാർ, ബ്രിട്ടീഷ് കൊളംബിയയിലെ കോമ്പൈൻഡ് ഫോഴ്‌സസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് യൂണിറ്റ്, RCMP ഫെഡറൽ പോലിസിംഗ് പസഫിക് റീജിയൻ എന്നിവർ ചേർന്നുള്ള സഹകരണത്തിലൂടെയാണ് അറസ്റ്റ് സാധ്യമായതെന്ന് ഇന്റർപോൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img