02:00am 05 June 2026
NEWS
അന്താരാഷ്ട്ര യോഗദിനം സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം
03/06/2026  08:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര യോഗദിനം സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി രാജ്യമാകെ ഡിജിറ്റല്‍ യോഗ സംരംഭം ആരംഭിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഹാബില്‍ഡുമായി ധാരണാപത്രം ഒപ്പുവച്ചു. മന്ത്രാലയത്തിനു കീഴിലെ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയാണ് ജീവിതശൈലി രൂപീകരണ സംരംഭമായ ഹാബില്‍ഡുമായി ധാരണാപത്രം ഒപ്പുവെച്ചത്. ചിട്ടയാര്‍ന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലൂടെ യോഗയെ ലളിതമായ ഒരു ദൈനംദിന ശീലമായി സ്വീകരിക്കാന്‍ പൗരന്മാരെ സജ്ജമാക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.

യോഗ 365 സംരംഭത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയവും ഹാബില്‍ഡും ചേര്‍ന്ന് 100 ദിവസത്തേക്ക് യോഗ പരിശീലിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ഡിജിറ്റല്‍ യോഗ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 130ലേറെ രാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 4 ലക്ഷത്തിലധികം സജീവ പങ്കാളികള്‍ ഈ സംരംഭത്തില്‍ ഇതിനകം പങ്കെടുത്തു കഴിഞ്ഞു. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ലക്ഷക്കണക്കിന് ആളുകള്‍ ദിവസേന ഏതാനും മിനിറ്റുകള്‍ യോഗ ചെയ്യുമ്പോള്‍ അതിന്റെ സ്വാധീനം വ്യക്തിഗത ആരോഗ്യത്തെ മറികടന്ന് സമൂഹത്തെ കൂടുതല്‍ ആരോഗ്യകരമാക്കാന്‍ സഹായിക്കുമെന്ന് സംഘാടകകര്‍ പറഞ്ഞു.

ജൂണ്‍ 21 വരെ സൗജന്യ യോഗയ്ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യുക - https://moa.habit.yoga.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img