01:20am 12 November 2026
NEWS
കുസാറ്റിൽ അന്തർദേശിയ ശില്പശാല ഒപ്റ്റിക്ക് 2025 ആരംഭിച്ചു
26/11/2025  04:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ അന്തർദേശിയ ശില്പശാല ഒപ്റ്റിക്ക് 2025 ആരംഭിച്ചു
HIGHLIGHTS

എൻ പി ഒ എൽ ഡയറക്ടർ ഡോ. ദുവ്വുരു ശേഷാഗിരി ഒപ്റ്റിക്ക് 2025 ഉദ്ഘാടനം ചെയുന്നു.

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഫോട്ടോണിക്സ് സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര കോൺഫറൻസ് ഒപ്റ്റിക്ക് 2025 എൻ പി ഒ എൽ ഡയറക്ടർ ഡോ. ദുവ്വുരു ശേഷാഗിരി ഉദ്ഘാടനം ചെയ്തു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഐ ഐ ടി ഡൽഹി മുൻ പ്രൊഫസർ ഡോ. കെ ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തി.

നവംബർ 28 വരെ നടക്കുന്ന കോൺഫറൻസിൽ ഒപ്റ്റിക്ക്, ക്വാണ്ടം ടെക്‌നോളജി എന്നീ വിഷയങ്ങൾ ആസ്പദമാക്കി വിവിധ സെഷനുകൾ നടക്കും. രാജ്യത്തിനകത്തും വിദേശത്തുമുള്ള 60ൽ പരം വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, 230 ൽ പരം പ്രബന്ധ അവതരണങ്ങൾ, പ്രമുഖ കമ്പനികളുടെ സെഷനുകൾ, കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള കോൺഫറൻസിൽ 500ൽ പരം പ്രതിനിധികൾ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img