
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് (NCAAH) സംഘടിപ്പിക്കുന്ന 'Advances in Marine Bio-Discovery of Drugs, Pharmaceuticals and Nutraceuticals' എന്ന വിഷയത്തെ ആസ്പദമാക്കിയ ദ്വിദിന അന്താരാഷ്ട്ര ശില്പശാല കൊച്ചിയിലെ ദി മേഴ്സി ബിസിനസ് ഹോട്ടലിൽതുടക്കമായി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻഡിയാഗോയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഡോ. വില്യം ഗർവിക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു.
കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു അധ്യക്ഷത വഹിച്ച ചടങ്ങിൽ, NCAAH ഡയറക്ടർ ഡോ. വത്സമ്മ ജോസഫ്, എമിരിറ്റസ് പ്രൊഫ. ഡോ. ഐ എസ് ബറൈറ് സിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫർമസ്യൂട്ടികൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPER) പ്രൊഫ. ഇൻഡർപാൽ സിംഗ്, ഡോ. ജയേഷ് പുതുമന എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന SPARC (Scheme for Promotion of Academic and Research Collaboration) പദ്ധതിയുടെ ഭാഗമായി സാൻഡിയാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപികുനത്.
മറൈൻ ബയോ-ഡിസ്കവറിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, രീതികൾ, പ്രോട്ടോക്കോളുകൾ എന്നിവ ആരോഗ്യം, മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയ മേഖലകള ൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ശില്പശാലയുടെ മുഖ്യചർച്ചാ വിഷയം. ഇന്ത്യയിലെയും വിദേശത്തയും പ്രമുഖ ഗവേഷകർ, ബയോടെക്നോളജി വിദഗ്ധർ, മറൈൻ ഹെൽത്ത് പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ ഈ ശില്പശാലയിൽ പങ്കെടുക്കും.







