
ഡോ. മാറ്റ്സ് ആൻഡേഴ്സൺ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡിവൈസസിൽ (ഐയുസിഎൻഡി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വർക്ക്ഷോപ്പ് ഓൺ എനർജി മെറ്റീരിയൽസ് (IWEM 2025) കുസാറ്റ് സെമിനാർ കോംപ്ലക്സിൽ ആരംഭിച്ചു.
ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. മാറ്റ്സ് ആൻഡേഴ്സൺ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു അധ്യക്ഷത വഹിച്ചു.
രണ്ട് ദിവസം നീളുന്ന വർക്ക്ഷോപ്പിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള പത്തോളം ശാസ്ത്രജ്ഞർ പ്രഭാഷണം നടത്തും. ഹൈഡ്രജൻ എനർജിയും ട്രൈബോ ഇലക്ട്രിക് നാനോജെനറേഷനും പോലുള്ള നവീനോർജ്ജ മേഖലകൾക്ക് ഈ വർക്ക്ഷോപ്പിൽ പ്രത്യേക പ്രാധാന്യം നൽകുന്നു. അതോടൊപ്പം XPS, XRD, SEM, TEM, Raman Spectroscopy തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തും.
ഐയുസിഎൻഡി ഡയറക്ടർ ഡോ. ഹണി ജോൺ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ്, സെന്റ് തെരേസാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഷ ടി പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google