
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്പാർക്ക് (SPARC) സ്പോൺസർഡ് അന്താരാഷ്ട്ര ശിൽപശാലയായ “നാനോമാറ്റീരിയൽസ് ആൻഡ് ആന്റിമൈക്രോബിയൽ പെപ്റ്റൈഡ്സ് ഇൻ അക്വാകൾച്ചർ ഡിസീസ് മാനേജ്മെന്റ്” (“Nanomaterials & Antimicrobial Peptides in Aquaculture Disease Management”) പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 27, 28 തീയതികളിലാണ് ശിൽപശാല നടക്കുന്നത്.
Kyungpook National University (ക്യുങ്പൂക്ക് നാഷണൽ യൂണിവേഴ്സിറ്റി), Yonsei University (യോൻസെ യൂണിവേഴ്സിറ്റി) എന്നീ ദക്ഷിണ കൊറിയൻ സർവകലാശാലകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോട്ടോകാറ്റലിറ്റിക് നാനോമാറ്റീരിയലുകളും ആന്റിമൈക്രോബിയൽ സാങ്കേതികവിദ്യകളും മേഖലകളിൽ ഗവേഷണം നടത്തുന്ന Hyunwoong Park (ഹ്യുൻവൂങ് പാർക്ക്), Hyoung-il Kim (ഹ്യോങ്-ഇൽ കിം) എന്നിവർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദഗ്ധർ ശിൽപശാലയിൽ പങ്കെടുക്കും.
നാനോ ടെക്നോളജി, ആന്റിമൈക്രോബിയൽ ചികിത്സാരീതികൾ, അക്വാകൾച്ചർ രോഗനിയന്ത്രണം, ജലകൃഷി ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണ മുന്നേറ്റങ്ങൾ പരിചയപ്പെടാനും അന്താരാഷ്ട്ര ഗവേഷണ സഹകരണ സാധ്യതകൾ ചർച്ച ചെയ്യാനും ശിൽപശാല വേദിയൊരുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
ഡോ. സ്വപ്ന പി ആന്റണി (Dr. Swapna P Antony)
മൊബൈൽ: 8089131058
ഇമെയിൽ: sparc2026workshop@gmail.com
Photo Courtesy - Google







