
കവിയൂർ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ (കേരള) റീജിയൻ്റെയും വൈ.എം. സി. എ വനിതാ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കവിയൂർ വൈ.എം.സി.എയുടെ സഹകരണത്തോടെ കവിയൂർ വൈ.എം.സി.എയിൽ വച്ച് അന്തർദേശീയ വനിതാ ദിനാചരണം സംഘടിപ്പിക്കുന്നു. വനിതാഫോറം സംസ്ഥാന അധ്യക്ഷ ജൂലി അനിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വൈ.എം.സി.എ സംസ്ഥാന അധ്യക്ഷൻ പ്രൊഫ. അലക്സ് തോമസ് മുഖ്യ അതിഥിയായി പങ്കെടുക്കും. സംസ്ഥാന വനിതാ കമ്മീഷനംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടന കർമ്മം നിർവഹിക്കും. ദേശീയ വൈ.ഡബ്ല്യു.സി. എ വൈസ് പ്രസിഡന്റ് ഡോ. ആനി തോമസ് മുഖ്യപ്രഭാഷണം നടത്തും.
ഇതോടനുബന്ധിച്ച് നടത്തുന്ന ചടങ്ങിൽ 2026 സ്ത്രീ ശക്തി അവാർഡ് വിന്നർ അഡ്വ. സീന സാറാ മജ്നുവിനെ ആദരിക്കും. വനിതാ ഫോറം ജനറൽ കൺവീനർ സുജ ജോൺ യൂത്ത്, വിമൻ & ചിൽഡ്രൻസ് കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, സംസ്ഥാന സെക്രട്ടറി ഡോ. റെജി വർഗീസ്, തിരുവല്ല സബ് റീജിയൺ ചെയർമാൻ ജോജി പി. തോമസ്, സബ് റീജിയൺ വനിതാ ഫോറം കൺവീനർ ശാന്തി വിൽസൺ, കവിയൂർ വൈ.എം. സി. എ പ്രസിഡന്റ് ജേക്കബ് മാത്യു, എന്നിവർ ചടങ്ങിൽ പങ്കെടുക്കും.











