
കൊച്ചിൻ യൂണിവേഴ്സിറ്റി വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ (CUWWO) സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജൂനൈദ് ബുഷിരി ഉദ്ഘാടനം ചെയുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) കൊച്ചിൻ യൂണിവേഴ്സിറ്റി വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ (CUWWO) സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം കുസാറ്റ് സെമിനാർ കോംപ്ലക്സിൽ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജൂനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് എംഡി ഡോ. പർവീൻ ഹഫീസ്, പ്രശസ്ത എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. എഴുത്തുകാരി റാണി നാരായണനെ ചടങ്ങിൽ ആദരിച്ചു. രജിസ്ട്രാർ പ്രൊഫ. (ഡോ.) എ. യു. അരുണ്‍ ആശംസാപ്രസംഗം നടത്തി. ഫ്‌ളവേഴ്സ് ടോപ് സിംഗർ വഴി പ്രശസ്തയായ പ്ലേബാക്ക് ഗായിക മിയ മെഹകിന്റെ പ്രത്യേക സംഗീത പരിപാടിയും നടന്നു. കുസാറ്റ് ജീവനക്കാരുടെ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു.
Photo Courtesy - Google








