NEWS
അന്താരാഷ്ട്ര വനിതാ ദിനം:ഖത്തർ സാംസ്കാരിക മന്ത്രാലയം ശില്പശാല സംഘടിപ്പിച്ചു
06/03/2025 09:50 PM IST

ദോഹ : അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഖത്തർ സാംസ്കാരിക മന്ത്രാലയം ശില്പശാല സംഘടിപ്പിച്ചു.ഈ വർഷത്തെ പ്രചാരണ തീം ആയ ഇൻസ്പയർ ഇൻക്ലൂഷൻ എന്ന വിഷയത്തിൽ നടന്ന ശില്പശാലയിൽ മാധ്യമപ്രവർത്തക ഹെസ്സ അൽ സുവൈദി മോഡറേറ്ററായിരുന്നു. എഴുത്തുകാർ, കൺസൾട്ടന്റുകൾ, വികലാംഗരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർ, ഡോ. ഹാല അൽ സയീദ്, ഫാത്തിമ അൽ മദീദ് എന്നിവർ പങ്കെടുത്തു.സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുന്ന നിയമങ്ങൾ സ്ഥാപിക്കുകയും സമൂഹത്തിൽ അമ്മമാരായും ഭാര്യമാരായും അവർക്ക് അവരുടെ റോളുകൾ നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്തുകൊണ്ടാണ് ഖത്തർ ഈ ദിനം ആചരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെ സാംസ്കാരിക, കലാ വകുപ്പിന്റെ ഡയറക്ടർ മറിയം യാസിൻ അൽ ഹമ്മദി പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











