03:33am 13 November 2026
NEWS
ലോകവനിതാ ദിനാഘോഷം സംഘടിപ്പിച്ചു
09/03/2026  10:39 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലോകവനിതാ ദിനാഘോഷം സംഘടിപ്പിച്ചു
HIGHLIGHTS

ബിഎച്ച്ആർഎഫ്  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച  അന്താരാഷ്ട്ര വനിതാദിനാഘോഷവും പ്രതിഭകളെ ആദരിക്കലും കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ആൻറണി  എം എസ് ഉദ്‌ഘാടനം  ചെയ്യുന്നു.

 

കടമക്കുടി : ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി. ചെന്നൂർ അങ്കണവാടിയിൽ സംഘടിപ്പിച്ച ആഘോഷം കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ആൻറണി  എം എസ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർപേഴ്സൺ ബിന്ദുമോൾ പി എസ് അധ്യക്ഷയായി. മുൻ പഞ്ചായത്ത് മെമ്പർ ഷീജ ജോസ് മുഖ്യാതിഥിയായി. ജുവനേൽ ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ ശ്രീജ കെ എസ് മുഖ്യപ്രഭാഷണം നടത്തി. ഫിലിം സെൻസർ ബോർഡ് അംഗവും സംവിധായകനുമായ വെണ്ണല മോഹൻ, മാധ്യമ പ്രവർത്തകനും  ജില്ലാ വർക്കിങ് ചെയർമാനുമായ ഷാജി ഇടപ്പള്ളി, ജില്ലാ സെക്രട്ടറി നാസർ വി എച്ച്, സംസ്ഥാന കമ്മിറ്റി അംഗം ജെൻസി  എം ജെ, അങ്കണവാടി ടീച്ചർ ഫിലോ ഇ എ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ  പ്രതിഭ തെളിയിച്ചവരെ  ചടങ്ങിൽ ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img