05:16am 13 November 2026
NEWS
അന്താരാഷ്ട്ര കടൽപായൽ സമ്മേളനം 2026 കടൽപായൽ വീക്ഷണ പ്രവർത്തന മാർഗ്ഗരേഖ 2047 പുറത്തിറക്കി
07/03/2026  06:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര കടൽപായൽ സമ്മേളനം 2026 കടൽപായൽ വീക്ഷണ  പ്രവർത്തന മാർഗ്ഗരേഖ 2047 പുറത്തിറക്കി
HIGHLIGHTS

വൈസ് ചാൻസലർ ഡോ എ ബിജുകുമാർ സംസാരിക്കുന്നു. സമാപന സമ്മേളനത്തിൽ നിന്ന്

2047-ടെ ഇന്ത്യയെ ആഗോള നീലസമ്പദ് വ്യവസ്ഥയുടെ ഉന്നതിയിലെത്തിക്കാൻ ലക്ഷ്യം.സമുദ്രവിഭവങ്ങളുടെ സുസ്ഥിരപരിപാലനം ലക്ഷ്യമിട്ട് നീല സമ്പദ് വ്യവസ്ഥക്ക് ആക്കം കൂട്ടുന്നതിനായി രാജ്യത്തിൻറെ കടൽപായൽ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 'കടൽപായൽ വീക്ഷണ - പ്രവർത്തന മാർഗ്ഗരേഖ 2047' കേരള ഫിഷറീസ് സമുദ്രപഠനസർവ്വകലാശാല പുറത്തിറക്കി. മാർച്ച് 5 മുതൽ 7 വരെ സർവകലാശാല കൊച്ചിയിൽ സംഘടിപ്പിച്ച ' കടൽപ്പായൽ 2026- മൂല്യശൃംഖലകൾ , കാലാവസ്ഥാവ്യതിയാന പരിഹാരമാർഗങ്ങൾ, നീലസമ്പദ് വ്യവസ്ഥയുടെ വികസനപാതകൾ' എന്ന അന്താരാഷ്ട ശാസ്ത്രസമ്മേളനത്തിന്റെ സമാപനചടങ്ങിലാണ് രാജ്യത്തിൻറെ നീലസമ്പദ് വ്യവസ്ഥാ വികാസത്തിന് നാഴികക്കല്ലാകുമെന്നു പ്രതീക്ഷിക്കുന്ന ഈ സുപ്രധാന രേഖ പുറത്തിറക്കിയത്.
 
'കടൽപ്പായൽ വീക്ഷണമാർഗ്ഗരേഖ 2047:
 
'തീരദേശ ജീവനോപാധി- കാലാവസ്ഥാവ്യതിയാന പരിഹാരം- നീലസമ്പദ് വ്യവസ്ഥയുടെ വളർച്ച ' എന്ന പേരിൽ പുറത്തിറക്കിയ ഈ പ്രവർത്തന മാർഗരേഖ ഇന്ത്യയെ സുസ്ഥിരകടൽപായൽ ഉത്പാദനം, സമുദ്രജൈവസാങ്കേതികവിദ്യ, സമുദ്രാധിഷ്ഠിത കാലാവസ്ഥാ പരിഹാരോപാധികൾ എന്നീ മേഖലകളിൽ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കുന്നതിന് അവലംബിക്കേണ്ട സമഗ്രമായ ദേശീയ പ്രവർത്തന നിർദേശങ്ങൾ ഉൾക്കൊള്ളുന്നു.
 
കടൽപായൽ വ്യവസായമേഖല - ഇന്ത്യയുടെ നീലസമ്പദ് വ്യവസ്ഥയുടെ ഗതി നിർണയിക്കും
 
ആഗോള ഭക്ഷ്യസുരക്ഷക്കും ജീവനോപാധി മാർഗ്ഗങ്ങൾക്കുമുള്ള ഒരു സമുദ്ര വിഭവമായി കടൽപായലിനെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ആഗോളതലത്തിൽ ഏകദേശം 35 ദശലക്ഷം ടൺ ഉല്പാദിപ്പിക്കപ്പെടുമ്പോൾ ഭൂപ്രകൃതിയാലും കടൽപായൽ ഇനങ്ങളാലും സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ ഉല്പാദനം ഒരു ദശലക്ഷം ടൺ മാത്രമാണ്. ഇന്ത്യയുടെ ബൃഹത്തായ 11000 കിലോമീറ്റർ തീരം, ഉഷ്‌ണസാമുദ്രാവാസവ്യവസ്ഥ, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ശാസ്ത്രഗവേഷണസ്ഥാപനങ്ങൾ, വലിയ തീരദേശ മാനവവിഭവങ്ങൾ എന്നിവ ഒരു ശക്‌തമായ കടൽപായൽ വ്യാവസായശൃംഖലാസ്ഥാപനത്തിന് മുതൽക്കൂട്ടാകുന്ന ഘടകങ്ങളായി ഈ രേഖയിൽ ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത മേഖലയുടെ അനന്തസാദ്ധ്യതകൾ തുറന്നു കാട്ടുന്ന മാർഗരേഖ പ്രകൃത്യാലുള്ള അനുകൂലഘടകങ്ങൾ ശരിയായി പ്രയോജനപ്പെടുത്തിയാൽ 2047ഓടെ ഇന്ത്യയെ കടൽപായൽ വ്യവസായത്തിലൂന്നിയുള്ള നീലസമ്പദ് വ്യവസ്ഥയുള്ള ഒരു ആഗോള സാമ്പത്തിക ശക്തിയാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നു.
 
തീരദേശവാസികളുടെ ഉപജീവനരൂപീകരണം
 
താരതമ്യേന ചെലവുകുറഞ്ഞതും, അനുദിനം മാറിവരുന്ന കാലാവസ്ഥ മാറ്റങ്ങളോട് താദാത്മ്യം പ്രാപിക്കുന്നതുമായ പ്രകൃതിസൗഹൃദ കൃഷിരീതിയായി കടൽപായൽകൃഷി അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ആയതിനാൽ, തീരദേശ മൽസ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ചും അയൽകൂട്ട-കൂട്ടായ്മകൾക്ക് ഈ മേഖല തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. തീരദേശവാസികളുടെ തൊഴിൽ വൈവിദ്ധ്യവത്കരണം , സ്ത്രീശാക്തീകരണം, കടൽപായൽ അനുബന്ധമേഖലകളിലുള്ള തൊഴിലവസരങ്ങൾ, സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള സഹകരണസംഘങ്ങളുടെ രൂപീകരണം എന്നിവയുടെ ആവശ്യകതയും സാധ്യതകളും രേഖ അടിവരയിട്ടു പറയുന്നുണ്ട് .
 
കടൽപായലുകൾ - കാലികമായ കാലാവസ്ഥാവ്യതിയാനത്തിനുള്ള സമുദ്രാധിഷ്ഠിത പരിഹാരം
 
ഹരിതവാതകങ്ങൾ, അമിത പോഷകങ്ങൾ എന്നിവയുടെ ആഗീകരണം വഴി ജല ശുദ്ധീകരണം, വൈവിധ്യങ്ങളായ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയായി വർത്തിക്കുക എന്നിവ കടൽപായലുകൾ നിർവഹിച്ചുവരുന്ന ആവാസവ്യവസ്ഥാ സേവനങ്ങളിൽ ചിലതാണ്. ഇത് പ്രയാജനപ്പെടുത്തി കാലാവസ്ഥാവ്യതിയാന പരിഹാരത്തിനും പരിസ്ഥിതി പുനരുദ്ധാരണത്തിനുമുള്ള ഉത്തമോപാധിയായി കടൽപായലുകളുടെ സുസ്ഥിര ഉപയോഗത്തെ പ്രയോജനപ്പെടുത്തണമെന്ന നിർദേശവും മാർഗരേഖയിലുണ്ട് .
 
കടൽപായലിലൂന്നിയുള്ള ജൈവസമ്പദ് വ്യവസ്ഥയുടെ നിർമിതി
 
നേരിട്ടുള്ള ഭക്ഷ്യാവശ്യത്തിനു പുറമെ, കടൽപായലുകളിൽ നിന്നും നിരവധി ഭക്ഷ്യ-പോഷക-ഔഷധ ഉത്പന്നങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ, ജൈവവളങ്ങൾ, കാർഷിക ജൈവിക ഉത്തേജകങ്ങൾ , പ്രകൃതിയിൽ ലയിക്കുവാൻ കഴിവുള്ള നിത്യോപയോഗവസ്തുക്കൾ, ജൈവീകമായി വിഘടിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയുടെ നിർമാണത്തിനുള്ള അസംസ്കൃതവസ്തുവായും പുനരുപയോഗ-ജൈവ ഊർജ്ജസ്രോദസ്സുകളായും കടൽപായലുകളെ ആഗോളതലത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കടൽപായലധിഷ്ഠിത ജൈവശുദ്ധീകരണ ശാലകൾ, സമുദ്രജൈവസാങ്കേതികവിദ്യ ഹബ്ബുകൾ, നവീന ഉത്പന്നങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന കമ്പനികൾ , നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംരംഭങ്ങൾ എന്നിവയുടെ രൂപീകരണം മുതലായവ വീക്ഷണ പ്രവർത്തന രേഖയിലെ സുപ്രധാന നിർദ്ദേശങ്ങളാണ് .
 
കടൽപ്പായൽ അധിഷ്ഠിത നീലസമ്പദ് വ്യവസ്ഥ മേഖലാവികസനത്തിനായി അഞ്ച് തന്ത്രപ്രധാന സ്തംഭങ്ങൾ 
 
പ്രാദേശിക സമുദ്രസാഹചര്യങ്ങളേയും പരിസ്ഥിതിയെയും സമന്വയിപ്പിച്ചുള്ള സുസ്ഥിരകടൽപായൽ കൃഷി
കടൽപായൽ വിത്തുല്പാദനകേന്ദ്രങ്ങളുടെ സ്ഥാപനവും പുറംകടലിലേക്കുള്ള കൃഷിവ്യാപനവും
കടൽപായൽ സംസ്കരണമേഖല, സമുദ്രജൈവശുദ്ധീകരണശാലകളുടെ സ്ഥാപനം, കയറ്റുമതിവിപണി ലക്ഷ്യമാക്കിയുള്ള മൂല്യശൃംഖല എന്നീ മേഖലകളിലേ നിക്ഷേപം
കാലാവസ്ഥാവ്യതിയാന ശമനത്തിനും കാർബൺ ആഗിരണത്തിനും ഉതകുന്ന രീതിയിൽ കടൽപായൽ കൃഷി സമന്വയിപ്പിക്കൽ
സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള സഹകരണസംഘങ്ങൾ , സമൂഹകൃഷി ക്ലസ്റ്ററുകൾ, നീലസമ്പദ് വ്യവസ്ഥ സൗഹൃദ സംരംഭങ്ങൾ എന്നിവയുടെ രൂപീകരണം
 
2047 വരെയുള്ള കാലയളവിലെ ഘട്ടം ഘട്ടമായുള്ള പ്രവർത്തനരേഖയുടെ നടപ്പാക്കൽ
ഘട്ടം 1 (2027-20230)- നയരൂപീകരണം, സമുദ്രമേഖലയുടെ തരം തിരിക്കൽ, വിത്തുല്പാദനശൃംഖലകളുടെ രൂപീകരണം, പരീക്ഷണാത്മക പുറംകടൽ കൃഷിസംവിധാനങ്ങളുടെ നിർമ്മാണം
 
ഘട്ടം 2. (20230-2040) - കൃഷിക്ലസ്റ്ററുകൾ, മൂല്യവർധിത സംസ്കരണശാലകൾ, ആഗോളകയറ്റുമതിവിപണിയിൽ രാജ്യത്തിന്റെ മത്സരക്ഷമത എന്നിവയുടെ വിപുലീകരണം.
 
ഘട്ടം 3. (2040-2047)- കടൽപായൽ മേഖലയിലെ നൂതനരീതികൾ, കാലാവസ്ഥവ്യതിയാന ശമനരീതികൾ, സമുദ്രജൈവസമ്പദ് വ്യവസ്ഥാവികസനം എന്നീ മേഖലകളിൽ ഇന്ത്യയെ നേതൃസ്ഥാനത്തെത്തിക്കുക.
 
ആഗോള സമുദ്രസുസ്ഥിരത കൈവരിക്കുന്നതിൽ ഇന്ത്യയുടെ പങ്ക്
 
ഈ മാർഗ്ഗരേഖ പ്രഖ്യാപനം അന്താരാഷ്ട്രതല സഹകരണത്തിലൂടെയുള്ള സാങ്കേതികവിദ്യ കൈമാറ്റം, ഗവേഷണപങ്കാളിത്തം നൈപുണ്യ വികസനം എന്നിവ വഴി ആഗോളതലത്തിൽ ഇന്ത്യയെ ഒരു ഉഷ്ണമേഖലാ കടൽപായൽ ഗവേഷണത്തിന്റെ നൂതന 'ആഗോളവിജ്ഞാനകേന്ദ്ര'മാക്കി മാറ്റുന്നതിനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്തു.
 
സമുദ്രമേഖലയുടെ സുസ്ഥിരഉപയോഗവും സംരക്ഷണവും
 
ഈ മാർഗ രേഖ ഒരു സാമ്പത്തിക നയരേഖ മാത്രമല്ലെന്നും സമൂഹത്തോടുള്ള പ്രതിബദ്ധതയും കരുതലുമാണെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, നൂതനശാസ്ത്രരീതികൾ , പൊതുജനപങ്കാളിത്തം, എന്നിവയിലൂന്നികൊണ്ട് പാരിസ്ഥിതിക സംരക്ഷണം , സാമൂഹികസമത്വം എന്നിവ ഉറപ്പാക്കി സാമ്പത്തികവളർച്ച കൈവരിക്കാനുള്ള ലക്ഷ്യങ്ങൾ ആവിഷ്കരിക്കുക എന്നതായിരുന്നു കടൽ പായൽ സമ്മേളനത്തിന്റെ ലക്ഷ്യം.
 
കടൽപായൽ 2026 ആഗോള ശാസ്ത്ര സമ്മേളനം
അന്താരാഷ്ട്ര കടൽപായൽ സമ്മേളനം 2026
'കടൽപായൽ വീക്ഷണ - പ്രവർത്തന മാർഗ്ഗരേഖ 2047' പുറത്തിറക്കി
 
2047-)ടെ ഇന്ത്യയെ ആഗോള നീലസമ്പദ് വ്യവസ്ഥയുടെ ഉന്നതിയിലെത്തിക്കാൻ ലക്ഷ്യം.
 
സമുദ്രവിഭവങ്ങളുടെ സുസ്ഥിരപരിപാലനം ലക്ഷ്യമിട്ട് നീല സമ്പദ് വ്യവസ്ഥക്ക് ആക്കം കൂട്ടുന്നതിനായി രാജ്യത്തിൻറെ കടൽപായൽ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 'കടൽപായൽ വീക്ഷണ - പ്രവർത്തന മാർഗ്ഗരേഖ 2047' കേരള ഫിഷറീസ് സമുദ്രപഠനസർവ്വകലാശാല പുറത്തിറക്കി. മാർച്ച് 5 മുതൽ 7 വരെ സർവകലാശാല കൊച്ചിയിൽ സംഘടിപ്പിച്ച ' കടൽപ്പായൽ 2026- മൂല്യശൃംഖലകൾ , കാലാവസ്ഥാവ്യതിയാന പരിഹാരമാർഗങ്ങൾ, നീലസമ്പത് വ്യവസ്ഥയുടെ വികസനപാതകൾ' എന്ന അന്താരാഷ്ട ശാസ്ത്രസമ്മേളനത്തിന്റെ സമാപനചടങ്ങിലാണ് രാജ്യത്തിൻറെ നീലസമ്പത് വ്യവസ്ഥാ വികാസത്തിന് നാഴികക്കല്ലാകുമെന്നു പ്രതീക്ഷിക്കുന്ന ഈ സുപ്രധാന രേഖ പുറത്തിറക്കിയത്.
 
'കടൽപ്പായൽ വീക്ഷണമാർഗ്ഗരേഖ 2047:
 
'തീരദേശ ജീവനോപാധി- കാലാവസ്ഥാവ്യതിയാന പരിഹാരം- നീലസമ്പദ് വ്യവസ്ഥയുടെ വളർച്ച ' എന്ന പേരിൽ പുറത്തിറക്കിയ ഈ പ്രവർത്തന മാർഗരേഖ ഇന്ത്യയെ സുസ്ഥിരകടൽപായൽ ഉത്പാദനം, സമുദ്രജൈവസാങ്കേതികവിദ്യ, സമുദ്രാധിഷ്ഠിത കാലാവസ്ഥാ പരിഹാരോപാധികൾ എന്നീ മേഖലകളിൽ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കുന്നതിന് അവലംബിക്കേണ്ട സമഗ്രമായ ദേശീയ പ്രവർത്തന നിർദേശങ്ങൾ ഉൾക്കൊള്ളുന്നു.
 
കടൽപായൽ വ്യവസായമേഖല - ഇന്ത്യയുടെ നീലസമ്പദ് വ്യവസ്ഥയുടെ ഗതി നിർണയിക്കും
 
ആഗോള ഭക്ഷ്യസുരക്ഷക്കും ജീവനോപാധി മാർഗ്ഗങ്ങൾക്കുമുള്ള ഒരു സമുദ്ര വിഭവമായി കടൽപായലിനെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ആഗോളതലത്തിൽ ഏകദേശം 35 ദശലക്ഷം ടൺ ഉല്പാദിപ്പിക്കപ്പെടുമ്പോൾ ഭൂപ്രകൃതിയാലും കടൽപായൽ ഇനങ്ങളാലും സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ ഉല്പാദനം ഒരു ദശലക്ഷം ടൺ മാത്രമാണ്. ഇന്ത്യയുടെ ബൃഹത്തായ 11000 കിലോമീറ്റർ തീരം, ഉഷ്‌ണസാമുദ്രാവാസവ്യവസ്ഥ, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ശാസ്ത്രഗവേഷണസ്ഥാപനങ്ങൾ, വലിയ തീരദേശ മാനവവിഭവങ്ങൾ എന്നിവ ഒരു ശക്‌തമായ കടൽപായൽ വ്യാവസായശൃംഖലാസ്ഥാപനത്തിന് മുതൽക്കൂട്ടാകുന്ന ഘടകങ്ങളായി ഈ രേഖയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ഈ മേഖലയുടെ അനന്തസാദ്ധ്യതകൾ തുറന്നു കാട്ടുന്നു. മേൽപറഞ്ഞ പ്രകൃത്യാലുള്ള അനുകൂലഘടകങ്ങൾ ശരിയായി പ്രയോജനപ്പെടുത്തിയാൽ 2047ഓടെ ഇന്ത്യയെ കടൽപായൽ വ്യവസായത്തിലൂന്നിയുള്ള നീലസമ്പദ് വ്യവസ്ഥയുള്ള ഒരു ആഗോള സാമ്പത്തിക ശക്തിയാക്കാൻ സാധിക്കുമെന്ന് രേഖ വ്യക്തമാക്കുന്നു.
 
തീരദേശവാസികളുടെ ഉപജീവനരൂപീകരണം
 
താരതമ്യേന ചെലവുകുറഞ്ഞതും, അനുദിനം മാറിവരുന്ന കാലാവസ്ഥ മാറ്റങ്ങളോട് താദാത്മ്യം പ്രാപിക്കുന്നതുമായ പ്രകൃതിസൗഹൃദ കൃഷിരീതിയായി കടൽപായൽകൃഷിയെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ആയതിനാൽ , തീരദേശ മൽസ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ചും അയൽകൂട്ട-കൂട്ടായ്മകൾക്ക് ഈ മേഖല തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. തീരദേശവാസികളുടെ തൊഴിൽ വൈവിദ്ധ്യവത്കരണം , സ്ത്രീശാക്തീകരണം, കടൽപായൽ അനുബന്ധമേഖലകളിലുള്ള തൊഴിലവസരങ്ങൾ, സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള സഹകരണസംഘങ്ങളുടെ രൂപീകരണം എന്നിവയുടെ ആവശ്യകതയും സാധ്യതകളും രേഖ അടിവരയിട്ടു പറയുന്നുണ്ട് .
 
കടൽപായലുകൾ - കാലികമായ കാലാവസ്ഥാവ്യതിയാനത്തിനുള്ള സമുദ്രാധിഷ്ഠിത പരിഹാരം
 
ഹരിതവാതകങ്ങൾ, ജലത്തിലെ അമിത പോഷകങ്ങൾ എന്നിവയുടെ ആഗീകരണം വഴി പരിസ്ഥിതി ശുദ്ധമാക്കുക, വൈവിധ്യങ്ങളായ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയായി വർത്തിക്കുക എന്നിവ കടൽപായലുകൾ നിർവഹിച്ചുവരുന്ന ആവാസവ്യവസ്ഥ സേവനങ്ങളിൽ ചിലതാണ്. ഇത് പ്രയാജനപ്പെടുത്തി കാലാവസ്ഥാവ്യതിയാന പരിഹാരത്തിനും പരിസ്ഥിതി പുനരുദ്ധാരണത്തിനുമുള്ള ഉത്തമോപാധിയായി കടൽപായലുകളുടെ സുസ്ഥിര ഉപയോഗത്തെ പ്രയോജനപ്പെടുത്തണമെന്ന നിർദേശവും മാർഗരേഖയിലുണ്ട് .
 
കടൽപായലിലൂന്നിയുള്ള ജൈവസമ്പദ് വ്യവസ്ഥയുടെ നിർമിതി
 
നേരിട്ടുള്ള ഭക്ഷ്യാവശ്യത്തിനു പുറമെ, കടൽപായലുകളിൽ നിന്നും നിരവധി ഭക്ഷ്യ-പോഷക-ഔഷധ ഉത്പന്നങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ, ജൈവവളങ്ങൾ, കാർഷിക ജൈവിക ഉത്തേജകങ്ങൾ , പ്രകൃതിയിൽ ലയിക്കുവാൻ കഴിവുള്ള നിത്യോപയോഗവസ്തുക്കൾ, ജൈവീകമായി വിഘടിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയുടെ നിർമാണത്തിനുള്ള അസംസ്കൃതവസ്തുവായും പുനരുപയോഗ-ജൈവ ഊർജ്ജസ്രോദസ്സുകളായും കടൽപായലുകളെ ആഗോളതലത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കടൽപായലധിഷ്ഠിത ജൈവശുദ്ധീകരണ ശാലകൾ, സമുദ്രജൈവസാങ്കേതികവിദ്യ ഹബ്ബുകൾ, നവീന ഉത്പന്നങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന കമ്പനികൾ , നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംരംഭങ്ങൾ എന്നിവയുടെ രൂപീകരണം മുതലായവ വീക്ഷണ പ്രവർത്തന രേഖയിലെ സുപ്രധാന നിർദ്ദേശങ്ങളാണ് .
 
കടൽപ്പായൽ അധിഷ്ഠിത നീലസമ്പദ് വ്യവസ്ഥ മേഖലാവികസനത്തിനായി അഞ്ച് തന്ത്രപ്രധാന തൂണുകൾ
 
പ്രാദേശിക സമുദ്രസാഹചര്യങ്ങളേയും പരിസ്ഥിതിയെയും സമന്വയിപ്പിച്ചുള്ള സുസ്ഥിരകടൽപായൽ കൃഷി
കടൽപായൽ വിത്തുല്പാദനകേന്ദ്രങ്ങളുടെ സ്ഥാപനവും പുറംകടലിലേക്കുള്ള കൃഷിവ്യാപനവും
കടൽപായൽ സംസ്കരണമേഖല, സമുദ്രജൈവശുദ്ധീകരണശാലകളുടെ സ്ഥാപനം, കയറ്റുമതിവിപണി ലക്ഷ്യമാക്കിയുള്ള മൂല്യശൃംഖല എന്നീ മേഖലകളിലേ നിക്ഷേപം
കാലാവസ്ഥാവ്യതിയാന ശമനത്തിനും കാർബൺ ആഗിരണത്തിനും ഉതകുന്ന രീതിയിൽ കടൽപായൽ കൃഷി സമന്വയിപ്പിക്കൽ
സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള സഹകരണസംഘങ്ങൾ , സമൂഹകൃഷി ക്ലസ്റ്ററുകൾ , നീലസമ്പദ് വ്യവസ്ഥ സൗഹൃദ സംരംഭങ്ങൾ എന്നിവയുടെ രൂപീകരണം
 
2047 വരെയുള്ള കാലയളവിലെ ഘട്ടം ഘട്ടമായുള്ള പ്രവർത്തനരേഖയുടെ നടപ്പാക്കൽ
ഘട്ടം 1 (2027-20230)- നയരൂപീകരണം, സമുദ്രമേഖലയുടെ തരം തിരിക്കൽ, വിത്തുല്പാദനശൃംഖലകളുടെ രൂപീകരണം, പരീക്ഷണാത്മക പുറംകടൽ കൃഷിസംവിധാനങ്ങളുടെ നിർമ്മാണം
 
ഘട്ടം 2. (20230-2040) - കൃഷിക്ലസ്റ്ററുകൾ, മൂല്യവർധിത സംസ്കരണശാലകൾ, ആഗോളകയറ്റുമതിവിപണിയിൽ രാജ്യത്തിന്റെ മത്സരക്ഷമത എന്നിവയുടെ വിപുലീകരണം,
 
ഘട്ടം 3. (2040-2047)- കടൽപായൽ മേഖലയിലെ നൂതനരീതികൾ, കാലാവസ്ഥവ്യതിയാന ശമനരീതികൾ, സമുദ്രജൈവസമ്പദ് വ്യവസ്ഥാവികസനം എന്നീ മേഖലകളിൽ ഇന്ത്യയെ നേതൃസ്ഥാനത്തെത്തിക്കുക.
 
ആഗോള സമുദ്രസുസ്ഥിരത കൈവരിക്കുന്നതിൽ ഇന്ത്യയുടെ പങ്ക്
 
ഈ മാർഗ്ഗരേഖ പ്രഖ്യാപനം അന്താരാഷ്ട്രതല സഹകരണത്തിലൂടെയുള്ള സാങ്കേതികവിദ്യ കൈമാറ്റം, ഗവേഷണപങ്കാളിത്തം നൈപുണ്യ വികസനം എന്നിവ വഴി ആഗോളതലത്തിൽ ഇന്ത്യയെ ഒരു ഉഷ്ണമേഖലാ കടൽപായൽ ഗവേഷണത്തിന്റെ നൂതന 'ആഗോളവിജ്ഞാനകേന്ദ്ര'മാക്കി മാറ്റുന്നതിനുള്ള സാദ്ധ്യതകൾ സമ്മേളനം ചർച്ച ചെയ്തു.
 
സമുദ്രമേഖലയുടെ സുസ്ഥിരഉപയോഗവും സംരക്ഷണവും
 
ഈ മാർഗ രേഖ ഒരു സാമ്പത്തിക നയരേഖ മാത്രമല്ലെന്നും സമൂഹത്തോടുള്ള പ്രതിബദ്ധതയും കരുതലുമാണെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, നൂതനശാസ്ത്രരീതികൾ , പൊതുജനപങ്കാളിത്തം, എന്നിവയിലൂന്നികൊണ്ട് പാരിസ്ഥിതിക സംരക്ഷണം , സാമൂഹികസമത്വം എന്നിവ ഉറപ്പാക്കി സാമ്പത്തികവളർച്ച കൈവരിക്കാനുള്ള ലക്ഷ്യങ്ങൾ ആവിഷ്കരിക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം.
 
കടൽപായൽ 2026 ആഗോള ശാസ്ത്ര സമ്മേളനം - സമാപനം 
 
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല 2026 മാർച്ച് 5,6,7 തീയ്യതികളിലായി കൊച്ചിയിൽ സംഘടിപ്പിച്ച ' കടൽപ്പായൽ 2026- മൂല്യശൃംഖലകൾ , കാലാവസ്ഥാവ്യതിയാന പരിഹാരമാർഗങ്ങൾ, നീലസമ്പദ് വ്യവസ്ഥയുടെ വികസനപാതകൾ' എന്ന അന്താരാഷ്ടശാസ്ത്രസമ്മേളനം സമുദ്ര മേഖലയിലെ ശാസ്ത്രജ്ഞർ , വിദ്യാർത്ഥികൾ, വ്യവസായ പ്രമുഖർ , ഭരണകർത്താക്കൾ, ഗവേഷണസ്ഥാപനങ്ങൾ, സംരംഭകർ, കർഷകർ , മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിങ്ങനെ ഒരു വലിയ കൂട്ടായ്മായെ ഒരു കുടക്കുകീഴിൽ ഒരുമിച്ചു കൊണ്ടുവന്നു.
 

സമാപന സമ്മേളനത്തിൽ  ഡോ. മിഖായേൽ വൈ റോളേഡ മുഖ്യ പ്രഭാഷണം നടത്തി. മികച്ച പ്രബന്ധാവതാരകർക്കുള്ള സമ്മാനങ്ങൾ വൈസ് ചാൻസലർ വിതരണം ചെയ്തു. കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജുകുമാർ റോഡ് മാപ് മാത്യു ഫ്രാങ്ക്‌ളിന് കൈമാറി. ഡോ അഭിലാഷ് ശശിധരൻ കോൺഫറൻസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ കെ ദിനേശ്, ഡോ അഭിലാഷ് ശശിധരൻ, ഡോ. ടെർണി പ്രദീപ് കുമാര, ഡോ. മട്ടിയോ ഫ്രാങ്കാവില്ല, ഡോ. യോഷികിയോ കെസുകെ, ഡോ കെ പദ്മ കുമാർ, ഡോ രാധിക രാജശ്രീ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img