12:07am 13 November 2026
NEWS
കുസാറ്റ് വിദ്യാർത്ഥിനികൾക്ക് അന്താരാഷ്ട്ര പി.എച്ച്.ഡി അവസരങ്ങൾ
24/03/2026  02:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് വിദ്യാർത്ഥിനികൾക്ക് അന്താരാഷ്ട്ര പി.എച്ച്.ഡി അവസരങ്ങൾ

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എം.എസ്.സി കെമിസ്ട്രി പ്രോഗ്രാമിലെ രണ്ട് വിദ്യാർത്ഥിനികൾ പ്രമുഖ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ പി.എച്ച്.ഡി പ്രവേശനം നേടി.

2020–25 ബാച്ചിലെ നിരഞ്ജന സുബ്രഹ്മണ്യൻ സ്പെയിനിലെ സാൻ സെബാസ്റ്റ്യനിലുള്ള CIC biomaGUNE ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി പ്രവേശനം നേടി. ഹൃദ്രോഗ ഇമേജിംഗിനായി PET ഇമേജിംഗ് ഏജന്റുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഗവേഷണ വിഷയം. ഡോ. എർമൽ ഇസ്മലാജിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം നടക്കുന്നത്. സ്പാനിഷ് ഗവൺമെന്റ് റിസർച്ച് ഏജൻസി (AEI) ആണ് ഗവേഷണത്തിന് ധനസഹായം നൽകുന്നത്.

2018–23 ബാച്ചിലെ ദേവിക പി. കുമാർ എസ്റ്റോണിയയിലെ ടാലിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുമായി ബന്ധപ്പെട്ട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ഫിസിക്സ് ആൻഡ് ബയോഫിസിക്സിൽ പി.എച്ച്.ഡി പ്രവേശനം നേടി. ന്യുക്ലിയർ മാഗ്നറ്റിക് റെസോണൻസ് (NMR) സ്പെക്ട്രോസ്കോപ്പിയുടെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി അഡ്വാൻസ്ഡ് ഹൈപ്പർപോളറൈസേഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഗവേഷണം. എസ്റ്റോണിയയിലെ ഡോ. ഇൻഡ്രെക് റെയ്ലെ, ഡോ. കെർട്ടി ഔസ്മീസ് എന്നിവരും ജർമനിയിലെ കാർൽസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. സോറൻ ലെംകുഹ്ലും ചേർന്നാണ് ഗവേഷണത്തിന് മാർഗനിർദേശം നൽകുന്നത്. മേരി സ്ക്ലോഡോവ്സ്ക-ക്യൂറി ആക്ഷൻസ് ആണ് ഗവേഷണത്തിന് ധനസഹായം നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img