
ദോഹ: 2026-ലെ ഖത്തറിന്റെ യഥാർത്ഥ ജിഡിപി (GDP) വളർച്ചാ നിരക്ക് സംബന്ധിച്ച അനുമാനം അന്താരാഷ്ട്ര നാണയ നിധി (IMF) ഉയർത്തി. ഒക്ടോബറിൽ പുറത്തുവിട്ട കണക്കുകളേക്കാൾ 1.1 ശതമാനം പോയിന്റുകളുടെ വർദ്ധനവാണ് പുതുക്കിയ റിപ്പോർട്ടിലുള്ളത്. ഫെബ്രുവരി അവസാനം മുതൽ ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതത്തിലുണ്ടായതടസ്സങ്ങൾക്കിടയിലും ഖത്തർ സമ്പദ്വ്യവസ്ഥ മികച്ചപ്രതിരോധശേഷിപ്രകടിപ്പിക്കുന്നതായാണ് ഐ.എം.എഫ് സംഘത്തിന്റെ ദോഹ സന്ദർശനത്തിന് ശേഷമുള്ള വിലയിരുത്തൽ.മൂന്നാം പാദത്തിൽ ഖത്തറിന്റെ വാർഷിക ജിഡിപി വളർച്ച 11.8 ശതമാനമായി രേഖപ്പെടുത്തി. എണ്ണ-വാതകേതര മേഖലകൾ വർഷത്തിന്റെ ആദ്യ പകുതിയിൽ 3 ശതമാനം വളർച്ച കൈവരിച്ചു. വ്യോമഗതാഗതവും ഹോട്ടൽ ഒക്യുപൻസി നിരക്കും മേഖലയിലെ സംഘർഷങ്ങൾക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ദ്രവീകൃത പ്രകൃതിവാതക (LNG) ഉൽപ്പാദനം സാധാരണ നിലയിലാകുന്നതോടെ 2027 മുതൽ വളർച്ച കൂടുതൽ ശക്തിപ്പെടും. 2028-നും 2031-നും ഇടയിൽ ശരാശരി 6 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.ഓഗസ്റ്റ് വരെ 3 ശതമാനമായിരുന്ന പണപ്പെരുപ്പം ഇടക്കാലാടിസ്ഥാനത്തിൽ 2 ശതമാനത്തിലേക്ക് താഴുമെന്നാണ് വിലയിരുത്തൽ. ഖത്തറിലെ ബാങ്കിംഗ് മേഖല ശക്തമായ മൂലധന അടിത്തറയോടെ സുരക്ഷിതമായി തുടരുന്നു. നിഷ്ക്രിയ ആസ്തി (NPL) 3.2 ശതമാനം മാത്രമാണ്.
സാമ്പത്തിക പരിവർത്തനത്തിന്റെ നിർണ്ണായക ഘട്ടത്തിൽ വെല്ലുവിളികളെ ശക്തമായി നേരിടാൻ ഖത്തറിന് സാധിക്കുന്നുണ്ടെന്ന് ഐ.എം.എഫ് പ്രതിനിധി നഥാൻ പോർട്ടർ വ്യക്തമാക്കി.










