
തിരുവനന്തപുരം ഒ ബൈ താമരയിൽ നടക്കുന്ന ത്രിദിന എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി അന്താരാഷ്ട്ര കോൺഫറൻസ് ഇബിഒഎസ്എസ്.2 (EBOSS.2) കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം ചെയ്യുന്നു. കിംസ്ഹെൽത്ത് ന്യൂറോസർജറി വിഭാഗം സീനിയർ കൺസൾട്ടന്റും കോർഡിനേറ്ററുമായ ഡോ. അജിത് ആർ, അമേരിക്കയിലെ യു.പി.എം.സി. സെന്റർ ഫോർ സ്കൾ ബേസ് സർജറി ഡയറക്ടറും ന്യുറോസർജനുമായ ഡോ. പോൾ ഗാർഡ്നർ, ടോക്കിയോയിലെ ജികെയ് യൂണിവേഴ്സിറ്റിയിലെ ന്യൂറോസർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇഷി യുടു, കിംസ്ഹെൽത്ത് ഇ.എൻ.ടി വിഭാഗം കൺസൽട്ടൻറ് ഡോ. വിനോദ് ഫെലിക്സ്, ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ന്യൂറോസർജറി പ്രൊഫസര്‍ ഡോ. പ്രകാശ് നായർ, കിംസ്ഹെൽത്ത് ഇ.എൻ.ടി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സുരേഷ് കുമാർ എം. എന്നിവർ സമീപം.
തിരുവനന്തപുരം : തിരുവനന്തപുരം കിംസ്‌ഹെൽത്തും എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി (EBOSS) സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി അന്താരാഷ്ട്ര കോൺഫറൻസ് ഇബിഒഎസ്എസ്.2 (EBOSS.2) ഒ ബൈ താമരയിൽ ആരംഭിച്ചു. കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.
സ്കൾ ബേസ് സർജറിയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കോൺഫറൻസിൽ, ഈ മേഖലയിലെ ആഗോള വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അപൂർവ അവസരമാണ് പ്രതിനിധികൾക്ക് ലഭിക്കുന്നത്.
കേവലം ഒരു ഒത്തുചേരൽ എന്നതിലുപരി, മികവാർന്ന ചികിൽസാരീതികൾ വികസിപ്പിക്കാനുള്ള കൂട്ടായ പരിശ്രമമാണ് ഈ കോൺഫറൻസെന്ന് ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധരുമായി സംവദിക്കാനുമുള്ള വേദികൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് ലോകപ്രശസ്ത സ്കൾ ബേസ് ശസ്ത്രക്രിയാ വിദഗ്ധർ പങ്കെടുക്കുന്ന ത്രിദിന കോൺഫറൻസിൽ രണ്ട് പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ മുഖ്യ ഫാക്കൽറ്റികളായി പ്രവർത്തിക്കും. അമേരിക്കയിലെ യു.പി.എം.സി. സെന്റർ ഫോർ സ്കൾ ബേസ് സർജറി ഡയറക്ടറും ന്യുറോസർജനുമായ ഡോ. പോൾ ഗാർഡ്നർ, എൻഡോസ്കോപിക് സ്കൾ ബേസ് സർജറി കോഴ്‌സ് കോ-ഓർഡിനേറ്ററായും ഹോങ്കോങ്ങിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സർവീസും കൺസൽട്ടൻറ് ന്യുറോസർജനുമായ ഡോ. കാൽവിൻ മാക് എൻഡോസ്കോപ്പിക് ട്രാൻസ്ഓർബിറ്റൽ സർജറി കോഴ്‌സ് കോ-ഓർഡിനേറ്ററായും കോൺഫറൻസിൽ പ്രവർത്തിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ദേശീയ ഫാക്കൽറ്റികളും 300-ഓളം പ്രതിനിധികളും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. കിംസ്ഹെൽത്ത് ന്യൂറോസർജറി വിഭാഗം സീനിയർ കൺസൾട്ടന്റും കോർഡിനേറ്ററുമായ ഡോ. അജിത് ആർ സ്വാഗതം ആശംസിച്ചു. ഇ.എൻ.ടി വിഭാഗം കൺസൽട്ടൻറ് ഡോ. വിനോദ് ഫെലിക്സ് നന്ദി രേഖപ്പെടുത്തി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസ് ഫെബ്രുവരി 1-ന് സമാപിക്കും.
Photo Courtesy - Google










