
ദോഹ:വിനോദസഞ്ചാരമേഘലയിൽ ഖത്തർ പെരുമയുമായി അന്താരാഷ്ട്രമാധ്യമങ്ങൾ.സാംസ്കാരിക ആകർഷണം, ആഡംബര അനുഭവങ്ങൾ, ശൈത്യകാല സൂര്യപ്രകാശം എന്നിവയെല്ലാം ഒരിടത്ത് ആഗ്രഹിക്കുന്നവർക്ക് ഖത്തർ തെരെഞ്ഞെടു ക്കാമെന്ന്ട്രാവൽ ആൻഡ് ടൂർ വേൾഡിന്റെഏറ്റവും പുതിയ ലക്കത്തിലെലേഖനത്തിൽ പറയുന്നു.
ആവശ്യത്തിന് സൂര്യപ്രകാശവും തണുത്ത ശൈത്യകാലവും ഉള്ള ഏറ്റവും മികച്ച കാലാവസ്ഥയോടെ രാജ്യം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി ഒക്ടോബർ മുതൽ മെയ് വരെയായി ഡിജിറ്റൽ മാഗസിൻവിലയിരുത്തുന്നു.യാത്രക്കാർക്കുള്ള സുരക്ഷ, വൈവിധ്യമാർന്ന രുചികളുടെ പാചക അനുഭവം,ഖത്തരി ആതിഥ്യം, അതുല്യമായ മരുഭൂമി സൗന്ദര്യം, പാരമ്പര്യത്തിന്റെയും ആധുനിക കലയുടെയും സമ്പന്നമായ മിശ്രിതംഎന്നിവയെ കുറിച്ച് പ്രതിപാതിക്കുന്നലേഖനത്തിൽആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണെന്നുംവ്യക്തമാക്കുന്നു.
ലോകോത്തര ഹോട്ടലുകൾ, ഗൌർമെറ്റ് ഡൈനിംഗ്, എക്സ്ക്ലൂസീവ് ഷോപ്പിംഗ് എന്നിവയുൾപ്പെടെയുള്ള ആധുനിക ആഡംബരം രാജ്യത്തിന്റെ മറ്റ് പ്ലസ് പോയിന്റുകളാണെന്നും മാഗസിൻ പറയുന്നു.കടൽത്തീരങ്ങളും വാട്ടർ പാർക്കുകളും; കണ്ടൽക്കാടുകളുടെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, മറക്കാനാവാത്ത മരുഭൂമി അനുഭവങ്ങൾ എന്നിവ സന്ദർശകർക്ക് ഖത്തർ നൽകുന്ന മികച്ച അനുഭവങ്ങളിൽ ചിലതാണെന്ന് സിഎൻഎന്നിന്റെ ലേഖനത്തിൽ പറയുന്നു.
“ഒരു പ്രധാന യാത്രാ ലക്ഷ്യസ്ഥാനമായി വളർന്നുവരുന്നതായി കഴിഞ്ഞവാരാന്ത്യപതിപ്പിൽ ടൈംസ് ഓഫ് ഇന്ത്യ ഖത്തറിനെ പ്രശംസിച്ചു.











