
അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ആരംഭിച്ചിരിക്കുന്ന ആറു അന്തർദേശിയ ലാബുകൾ 27 നു നാടിനു സമർപ്പിക്കും. രാവിലെ 8.30 നു ഫിസാറ്റ് ഗ്രീൻഫീൽഡിൽ നടക്കുന്ന സമ്മേളനം കേന്ദ്ര ടുറിസം ആൻഡ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി ഉത്‌ഘാടനം ചെയ്യും. റോജി എം ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര സർക്കാരിൻറെ തൊഴിൽ നൈപുണ്യ- സംഭരംഭകത്വ വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലൊപ്മെൻറ് കോർപ്പറേഷൻറെ സഹകരണത്തോടെ ബാംഗ്ലൂർ എത്തനോ ടേക് അക്കാദമിയും ഫിസാറ്റ് എൻജിനിയറിങ് കോളേജും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൈക്രോസോഫ്ട്, ആപ്പിൾ, ഓട്ടോഡെസ്‌ക്, വി എൽ എസ് ഐ, എആർ - വിആർ, സ്‌നൈഡർ തുടങ്ങിയ അന്തർദേശിയ കമ്പനികളുടെ രാജ്യാന്തര നിലവാരത്തിലുള്ള ലാബുകളാണ് ഫിസാറ്റിൽ ഒരുക്കിയിരിക്കുന്നത്. ഏഴുകോടി രൂപ ചിലവിൽ നിർമിച്ചിരിക്കുന്ന ലാബുകളിൽ നൂതന സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതിനുള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഫിസാറ്റിലെ വിദ്യാർത്ഥികൾക്ക് ഓരോ സെമെസ്റ്ററിലും ഓരോ ഇന്റർനാഷണൽ സർട്ടിഫിക്കറ്റുകൾ വീതം ലഭിക്കും. ബി ടേക് പൂർത്തിയാകുമ്പോൾ ഏഴു അന്തർദേശിയ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കും ഇതു വഴി രാജ്യാന്തര കമ്പനികളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിന് വഴിയൊരുക്കും. ഫിസാറ്റിലെ വിദ്യാർത്ഥികൾക്ക് പുറമെ മറ്റു കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും നൂതന സാങ്കേതിക വിദ്യകൾ പഠിക്കാനാഗ്രഹിക്കുന്ന പൊതു വിഭാഗത്തിൽ പെട്ട ജനങ്ങൾക്കും ഇൻറ്റർ നാഷണൽ സെർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അവസരം ഉണ്ട്. ഇതിനോടകം തന്നെ ഏതാണ്ട് 3500 കുട്ടികൾക്കുള്ള ഇന്റര്നാഷണൽ സെർറ്റിഫിക്കേഷൻസ് പ്രോഗ്രാമുകൾ പൂർത്തിയായി കഴിഞ്ഞു . ചടങ്ങിൽ സംസ്ഥാന വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ്, ചാലക്കുടി എം പി ബെന്നി ബെഹനാൻ, റോജി എം ജോൺ എം എൽ എ, നാഷണൽ സ്കിൽ ഡെവലൊപ്മെൻറ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരുൺകുമാർ പിള്ളൈ, ഫെഡറൽ ബാങ്ക് ചിഫ് ഹ്യൂമൻ റിസോർസ് ഓഫീസർ എൻ രാജനാരായണൻ, ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ പ്രസിഡന്റ് ഡോ പ്രതാപ് സിങ് ദേശായി, ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ കാച്ചപ്പിള്ളി, എത്തനോ ടേക് മാനേജിങ് ഡയറക്ടർ ഡോ കിരൺ രാജെന്ന, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധ കൃഷ്ണൻ, വാർഡ് മെമ്പർ ഏലിയാസ് കെ തര്യൻ, പ്രിൻസിപ്പൽ ഡോ ജേക്കബ് തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ,, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.








