01:10am 13 November 2026
NEWS
കുസാറ്റ് വിദ്യാർത്ഥികൾക്ക് അന്തർദേശീയ ഇന്റേൺഷിപ്പ് അവസരം.
18/03/2026  03:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് വിദ്യാർത്ഥികൾക്ക് അന്തർദേശീയ ഇന്റേൺഷിപ്പ് അവസരം

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസെസിലെ  ഗവേഷണ വിദ്യാർത്ഥികളായ സന്തോഷ് ചന്ദ്രകാന്തൻ, ഗോവിന്ദ് ഗിനോ കളപ്പുറയ്ക്കൽ എന്നിവർക്ക് തായ്‌വാൻ എക്‌സ്‌പീരിയൻസ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (TEEP) സഹായത്തോടെ ലഭിക്കുന്ന അന്തർദേശീയ ഇന്റേൺഷിപ്പിന് തിഞ്ഞെടുക്കപ്പെട്ടു.

മൂന്ന് മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന്റെ ഭാഗമായി സന്തോഷ് ചന്ദ്രകാന്തനും ഗോവിന്ദ് ഗിനോയും നാഷണൽ പിംഗ്ടുങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബയോളജിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പ്രൊഫസറും ഡീനുമായ പ്രൊഫ. റു-ചു ഷിഹിന്റെ മേൽനോട്ടത്തിൽ ഗവേഷണ പരിശീലനം നേടും. ഈ പദ്ധതി തായ്‌വാനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്.

അതേസമയം സ്കൂൾ ഓഫ് മറൈൻ സയൻസെസിലെ  ഗവേഷണ വിദ്യാർത്ഥിനിയായ ജിംഷ ഇ. വി. മലേഷ്യയിലെ പുത്ര സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയൻസസിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. ഇന സൽവാനി എംഡി. യാസിന്റെ മേൽനോട്ടത്തിൽ ഗവേഷണ പരിശീലനം നടത്തും.

മൂവരും കുസാറ്റിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ അക്വാറ്റിക് വാക്സിൻ ഡെവലപ്‌മെന്റിന്റെ കോർഡിനേറ്ററായ ഡോ. പുന്നാടത്ത് പ്രീതം ഇ. യുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ബയോളജിക്കൽ സയൻസും ബയോടെക്നോളജിയും ഉൾപ്പെടെയുള്ള മേഖലകളിലെ ആധുനിക ഗവേഷണ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്ന ഈ ഇന്റേൺഷിപ്പ് പരിപാടി, പ്രായോഗിക ലബോറട്ടറി പരിചയവും അന്തർദേശീയ ഗവേഷണ പരിചയവും നൽകുന്നതാണ്. അക്വാറ്റിക് ബയോടെക്നോളജി, സുസ്ഥിര അക്വാകൾച്ചർ എന്നീ ഉയർന്നുവരുന്ന മേഖലകളിൽ ഗവേഷണ ശേഷി വർധിപ്പിക്കുകയും സർവകലാശാലകൾ തമ്മിലുള്ള അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img