04:29am 12 November 2026
NEWS
ആഗോള മനുഷ്യാവകാശ ദിനം ആചരിച്ചു.
10/12/2025  06:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആഗോള മനുഷ്യാവകാശ ദിനം ആചരിച്ചു.
HIGHLIGHTS

ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഗോള മനുഷ്യാവകാശ ദിനാചരണം ഹൈക്കോടതി മീഡിയേറ്റർ അഡ്വ ലത എം  എസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബി എച്ച് ആർ എഫ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാല ഈസ്റ്റ് അങ്കണവാടിയുടെ സഹകരണത്തോടെ ആഗോള മനുഷ്യാവകാശ ദിനം ആചരിച്ചു. ഹൈക്കോടതി മീഡിയേറ്ററും സീനിയർ അഭിഭാഷകയുമായ  ലത  എം  എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ വി സുധീർ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ അനൂപ് സബർമതി  വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയെ  ചടങ്ങിൽ ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ജില്ലാ വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പള്ളി മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എറണാകുളം ജില്ല ജുവനേൽ ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ ശ്രീജ കെ എസ് . സാഹിത്യകാരൻ വെണ്ണല മോഹൻ , സംസ്ഥാന വൈസ് ചെയർപേഴ്സൺ ബിന്ദുമോൾ പി എസ് , സംസ്ഥാന കമ്മിറ്റി അംഗം ജെൻസി എം . ജെ , ജില്ലാ സെക്രട്ടറി നാസർ വി എച്ച് , അങ്കണവാടി ടീച്ചർ അസ്മ പി എം എന്നിവർ 
സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img