09:25am 13 November 2026
NEWS
അന്താരാഷ്ട്ര തേൻ പ്രദർശനം ജനുവരി 22 മുതൽ 31 വരെ സൂഖ് വാഖിഫിൽ
19/01/2026  11:21 AM IST
nila
അന്താരാഷ്ട്ര തേൻ പ്രദർശനം ജനുവരി 22 മുതൽ 31 വരെ സൂഖ് വാഖിഫിൽ

ദോഹ: സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന 7-ാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേൻ പ്രദർശനം ജനുവരി 22 മുതൽ 31 വരെ നടക്കും.  ഖത്തറിലെയും വിവിധ രാജ്യങ്ങളിലെയും തേൻ ഉൽപ്പാദകരും വ്യാപാരികളും മേളയിൽ പങ്കെടുക്കും.
 100 പവിലിയനുകൾ ഉൾക്കൊള്ളുന്ന മേളയിൽ ഈവർഷം തേൻ പരിശോധനയ്ക്കുള്ള പ്രത്യേക ലബോറട്ടറി പ്രദർശനവേദിയിൽ സജ്ജമാക്കും.  തേനീച്ച കുത്തേറ്റാൽ ചികിത്സ നൽകുന്നതിനായി വിദഗ്ധ ഡോക്ടറുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
പ്രദർശനം എല്ലാ ദിവസവും രാവിലെ 9 മുതൽ 12 വരെ, വൈകിട്ട് 4 മുതൽ 9 വരെയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img