08:03pm 12 November 2026
NEWS
സൂഖ് വാഖിഫിൽ അന്താരാഷ്ട്ര തേൻ പ്രദർശനം ആരംഭിച്ചു
23/01/2026  07:43 PM IST
nila
സൂഖ് വാഖിഫിൽ അന്താരാഷ്ട്ര തേൻ പ്രദർശനം ആരംഭിച്ചു

ദോഹ:സൂഖ് വാഖിഫ് വീണ്ടും രുചിയുടെയും പൈതൃകത്തിന്റെയും സംഗമവേദിയായി. ഏഴാമത് അന്താരാഷ്ട്ര തേൻ പ്രദർശനം ഈസ്റ്റേൺ സ്ക്വയറിൽ ആരംഭിച്ചു. ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന പ്രദർശനം, ഖത്തറിലെയും വിവിധ രാജ്യങ്ങളിലെയും ഏകദേശം 100 ദേശിയ–അന്തർദേശീയ തേൻ ഉത്പാദകരെ ഒരുമിപ്പിക്കുന്നു.
സിദർ, മനൂക്ക, സ്റ്റിംഗ്‌ലെസ് ബീ തേൻ തുടങ്ങിയ വിവിധതരം തേനുകൾക്കൊപ്പം, മോമു (beeswax), പരാഗം (pollen) തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ട്. സൗജന്യ പ്രവേശനം ഒരുക്കിയിരിക്കുന്നതിനാൽ കുടുംബങ്ങൾക്കും ഭക്ഷണപ്രേമികൾക്കും ആരോഗ്യബോധമുള്ള ഉപഭോക്താക്കൾക്കും പ്രദർശനം ആകർഷകമാകുന്നു.
വിൽപ്പനയ്ക്കപ്പുറം, ഉപഭോക്തൃവിശ്വാസത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നതാണ് ഇത്തവണത്തെ പ്രദർശനം. വേദിയിൽ തന്നെ തേൻ പരിശോധനാ ലബോറട്ടറി പ്രവർത്തിക്കുന്നതോടൊപ്പം, തേനീച്ച കുത്തേറ്റാൽ ചികിത്സ നൽകാൻ ഡോക്ടറുടെയും സൗകര്യം ഒരുക്കിയിട്ടുണ്ട്.
മൂന്നാം തവണ പങ്കെടുക്കുന്ന വതനിയ അപ്പിയറീസ് പോലുള്ള സ്ഥിരം പങ്കാളികൾക്ക്, ഇത് വെറും വിപണി മാത്രമല്ല, സൃഷ്ടിപരതയും ഗുണമേന്മയും ആഘോഷിക്കുന്ന വേദിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. അറേബ്യൻ ഉപദ്വീപിൽ നിന്നുള്ള സമർ, സിദർ, തൽഹ്, മാൻഗ്രൂവ്, അശ്ഖർ തേൻ എന്നിവയാണ് അവർ അവതരിപ്പിച്ചത്. പാകിസ്താൻ, ജോർദാൻ, മൊറോക്കോ, ടുണീഷ്യ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉത്പാദകരുടെ സാന്നിധ്യം പ്രദർശനത്തിന്റെ വൈവിധ്യം വർധിപ്പിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.
ആദ്യമായി പങ്കെടുക്കുന്നവർക്ക്, നേരിട്ടുള്ള ഉപഭോക്തൃ ഇടപെടലിന് പ്രദർശനം മികച്ച വേദിയാണെന്ന് പാകിസ്താനിൽ നിന്നുള്ള പ്രതിനിധി മുഹമ്മദ് മുസാമിൽ ബൈഗ് പറഞ്ഞു. സീഡർ തേൻ, വൈറ്റ് തേൻ, ഹണി കോംബ്, ഉണക്കഫലങ്ങളോട് ചേർത്ത തേൻ തുടങ്ങിയവയാണ് അദ്ദേഹം അവതരിപ്പിച്ചത്. “ഉത്പാദകരും ഉപഭോക്താക്കളും ഒരുപോലെ ലാഭിക്കുന്ന വേദിയാണിത്; കുട്ടികൾക്കുപോലും ഇവിടെ നല്ല അനുഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img