11:12pm 01 July 2026
NEWS
49 ശതമാനം ഷെയർ എം എസ് .സി ക്ക് കൈമാറാനുള്ള തീരുമാനത്തിന് പിന്നിൽ അന്തർനാടകങ്ങൾ; വി. എൻ വാസവൻ
01/07/2026  03:25 PM IST
ചെറുകര സണ്ണിലൂക്കോസ്
49 ശതമാനം ഷെയർ എം എസ് .സി ക്ക് കൈമാറാനുള്ള തീരുമാനത്തിന് പിന്നിൽ അന്തർനാടകങ്ങൾ; വി. എൻ വാസവൻ

വിഴിഞ്ഞം തുറമുഖം; വിഴിഞ്ഞം സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് മുൻമന്ത്രി വി. എൻ. വാസവൻ.

1000 ൽ പരം കപ്പലുകൾ ഇതിനകം വന്നു.

പ്രതീക്ഷിച്ചതിൽ കവിഞ്ഞ പുരോഗതിയുമുണ്ടായി .

49 % ഷെയർ എംഎസ്സിക്ക് കൈമാറാൻ പോകുന്നതിൽ ദുരൂഹത. 

പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വ്യക്തതയില്ല .

ഓഹരി വെളിയിലുള്ള ഏതെങ്കിലും കമ്പനിക്ക്  കൈമാറാൻ സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണമെന്നാണ് ചട്ടം .

നഷ്ടം വരില്ലെന്ന് പറയുന്നത് തെറ്റാണ് 

ദേശീയ സുരക്ഷയ്ക്ക് ഭീഷണി, പ്രാദേശിക തൊഴിൽ സുരക്ഷയ്ക്ക് വെല്ലുവിളി, ധനനഷ്ടം, മറ്റ് കപ്പൽ
കമ്പനികൾക്ക് വരാൻ കഴിയാത്ത സാഹചര്യം എന്നിവ പരിഗണിക്കപ്പെടണം 

സർക്കാർ ആലോചിച്ചിട്ടില്ലെന്ന് പറയുമ്പോൾ തന്നെ സംസ്ഥാനത്തിന് നഷ്ടം ഉണ്ടാകില്ലെന്ന് പറയുന്നതെങ്ങനെയാണ്.

മുഖ്യമന്ത്രി ആകുന്നതിനുമുൻപേ  ഇതിനുള്ള നീക്കങ്ങൾ നടന്നു എന്ന് കരുതണം 

വിദേശ കുത്തകകൾ പോർട്ട് ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്നു എന്നതിന് തെളിവാണിത്.

അദാനി ഷെയർ വിൽക്കാൻ തീരുമാനിച്ചാലും സർക്കാരിന്റെ അനുമതിയില്ലാതെ നടക്കില്ല 

ഇതിന് പിന്നിൽ വലിയ അന്തർ നാടകങ്ങൾ നടന്നു വെന്നാണ് വ്യക്തമാകുന്നത്

മുഖ്യമന്ത്രി സഭയെ തെറ്റിരിപ്പിച്ചു.
.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിഴിഞ്ഞത്തിൻ്റെ ഷെയർ എംഎസ്സിക്ക് നൽകാൻ ഒരു ആലോചനയും നടന്നിട്ടില്ലെന്നും വാസവൻ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img