06:50am 10 November 2026
NEWS
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
26/06/2025  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

കൊച്ചി : കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ തല പരിപാടി തോപ്പുംപടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .ചാർളി പോൾ ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരെ സർക്കാർ താൽക്കാലിക പ്രസ്താവന നടത്തി അതിൻ്റെ മറവിൽ അതീവ രഹസ്യമായി മദ്യഷാപ്പുകൾ തുറക്കാൻ നടത്തുന്ന നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ.ചാർളി പോൾ ചൂണ്ടിക്കാട്ടി.മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങൾക്കു മെതിരെ ബോധവത്ക്കരണം, ചെറുത്ത് നിൽപ്പ്,ചികിത്സാ സഹായം, കൗൺസിലിങ്ങ് പുനരധിവാസം എന്നീ തലങ്ങളിൽ സംഘടിതമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട്  മദ്യ, ലഹരി വിരുദ്ധ ഏകോപന സമിതി നേതൃത്വം നൽകും.ലഹരിക്കെതിരെ പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ് , ലഘുലേഖ വിതരണം എന്നിവ ഉണ്ടായിരുന്നു.താലൂക്ക് കേന്ദ്രങ്ങളിലും, പഞ്ചായത്ത് തലങ്ങളിലും ലഹരി വിരുദ്ധ ദിനാചരണ പരിപാടി നടത്തി.ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.പി.എച്ച് ഷാജഹാൻ, കുരുവിള മാത്യൂസ്, രാധ കൃഷ്ണൻ കടവുങ്ങൽ, ഏലൂർഗോപിനാഥ്, കെ.കെ വാമലോചനൻ, വിജയൻ പി. മുണ്ടിയാത്ത്, ഹിൽട്ടൺ ചാൾസ്, ജെസി ഷാജി, എം എൽ ജോസഫ്, ജോണി പിടിയത്ത് ,എം.പി ജോസി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img