
ദോഹ: ലോക സർഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും ദിനംആഘോഷിക്കുന്നതിന്റെ ഭാഗമായി ഖത്തർ സ്‌പോർട്‌സ് ക്ലബ് "ക്രിയേറ്റീവ് യൂത്ത് ആംസ്" പ്രദർശനത്തിന് തുടക്കം കുറിച്ചു. അമ്പത് പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി സ്‌കൂളുകളിൽ നിന്നുള്ള എലൈറ്റ്സ്‌കൂളുകളുടെയും വിദ്യാർത്ഥികൾ പരിപാടിയിൽപങ്കാളിത്തംവഹിച്ചു.
ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിന്റെ യൂത്ത് ടീം നേതൃത്വം നൽകിയ പരിപാടി, സ്‌പോർട്‌സ് യൂത്ത് മന്ത്രാലയത്തിലെ യൂത്ത് അഫയേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിലും, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ഗൈഡൻസ് വകുപ്പിന്റെ ആർട്‌സ്, തിയറ്റർ വകുപ്പിന്റെ പങ്കാളിത്തത്തോടെയുമാണ് നടന്നത്. ക്ലബ്ബ് ജനറൽ അസംബ്ലി അംഗമായ ഖാലിദ്അൽ-ജാബർ, യൂത്ത് ടീം മേധാവി മുഹമ്മദ് അബ്ദുൾ റഹിം അൽ-ഹൈദോസ്എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.
നിരവധികലാസൃഷ്ടികളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ഉൾക്കൊള്ളുന്ന പവലിയനുകളും പ്രദർശനത്തിൽ സജ്ജമാക്കിയിരുന്നു











