04:21am 13 November 2026
NEWS
കുസാറ്റിൽ അഡ്വാൻസ്ഡ് ഫങ്ഷണൽ മെറ്റീരിയൽസിൽ അന്താരാഷ്ട്ര സമ്മേളനം.
06/03/2026  04:00 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ അഡ്വാൻസ്ഡ് ഫങ്ഷണൽ മെറ്റീരിയൽസിൽ അന്താരാഷ്ട്ര സമ്മേളനം
HIGHLIGHTS

കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയുന്നു.

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ക്ലീൻ എനർജി, പരിസ്ഥിതി, ഹെൽത്ത് കെയർ മേഖലകൾക്കായുള്ള അഡ്വാൻസ്ഡ് ഫങ്ഷണൽ മെറ്റീരിയൽസ്” എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.

സർവകലാശാല വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയയിലെ University of Queensland ലെ പ്രൊഫ. ജോർജ് ബെൽട്രാമിനി (Jorge Beltramini) സമ്മേളനത്തിന്റെ ചെയർമാനായി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തെ IISER ലെ സ്കൂൾ ഓഫ് കെമിസ്ട്രിയിലെ പ്രൊഫസറായ കെ. ജോർജ് തോമസ് മുഖ്യപ്രഭാഷണം നടത്തി.

കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ യു, അപ്ലൈഡ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. യൂസഫ് കെ, സമ്മേളന കൺവീനർ ഡോ. ലീന ആർ., പ്രൊഫ. കെ. ഗിരീഷ് കുമാർ, കോ-കൺവീനർ ഡോ. സ്വാതി മുകുന്ദൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. SPARC (Scheme for Promotion of Academic and Research Collaboration) പദ്ധതിയുടെ പിന്തുണയോടെ സംഘടിപ്പിച്ച സമ്മേളനം അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിന്റെ ഗോൾഡൻ ജൂബിലി ലക്ചർ സീരീസിന്റെ ഭാഗമായാണ് നടക്കുന്നത്.

ശുദ്ധ ഊർജം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം എന്നീ മേഖലകളിൽ ഫങ്ഷണൽ മെറ്റീരിയലുകളുമായി ബന്ധപ്പെട്ട പുതിയ ഗവേഷണ പുരോഗതികൾ അവതരിപ്പിക്കാനും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ആശയവിനിമയം നടത്താനും ഈ രണ്ട് ദിവസത്തെ സമ്മേളനം വേദിയായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img