NEWS
ശ്രീ അയ്യപ്പാ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ്
13/02/2026 07:23 PM IST
nila

ചെങ്ങന്നൂർ : കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും, ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി. കൃഷി, ആരോഗ്യം, ജൈവ വൈവിധ്യം എന്നീ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സ്വാധീനമാണ് കോൺഫറൻസിന്റെ മുഖ്യ പ്രമേയം. ശ്രീ അയ്യപ്പാ കോളേജിന്റെ പേൾ ജൂബിലിയോടാനുബന്ധിച്ച് സംഘടിപ്പിക്കുന്ന കോൺഫറൻസ്, ജൈവ വൈവിധ്യ ബോർഡ് മെമ്പറും കേരള കാർഷിക സർവകലാശാലാ പ്രൊഫസറുമായ ഡോ. എ. വി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് കെ. സി ഉദ്ഘടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ബിയോകെമിസ്ട്രി & ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. നിത ബി., ഡോ. ഗംഗ. ജി, ഡോ. ശ്രീലക്ഷ്മി സി. വാര്യർ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ വിഷയങ്ങളിൽ പ്രബന്ധവതരണവും നടന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











