
ദോഹ : ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ (QIAF) 2025–ന്റെ ഭാഗമായി കതാറാ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച ഫാഷൻ ഷോ കലയും സംസ്കാരവും ഇഴചേർന്ന മനോഹര വേദിയായി. രാജ്യാന്തര കലാകാരന്മാർ തങ്ങളുടെ പൈതൃകത്തിൽ നിന്നും വ്യക്തിപരമായ സൃഷ്‌ടിപരമായ അനുഭവങ്ങളിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകൾ അവതരിപ്പിച്ചു.“കല മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണെന്ന് സ്ലോവാക്യയിൽ നിന്ന് എത്തിയ Unity Art Nations സംഘത്തെ പ്രതിനിധീകരിച്ച മാർട്ടിന സിലാഡിപറഞ്ഞു.ക്രൊയേഷ്യൻ കലാകാരൻ വെദ്രാൻ ബുക്കോവിന അവതരിപ്പിച്ച വസ്ത്രം അവരുടെ ദേശീയ പൈതൃകത്തിന്റെ ഹൃദയ ചിഹ്നത്തെ ആധാരമാക്കിയായിരുന്നു.മുംബൈയിലെ Sir J J School of Arts-ൽ നിന്ന് ഫൈൻ ആർട്സ് മാസ്റ്റർ നേടിയ വിഷാഖാ ലാഡ് തന്റെ കുടുംബം 1957-ൽ ആരംഭിച്ച ഇല ആർട്ട് പാരമ്പര്യം പുനർനിർമിച്ച് പരിസ്ഥിതി സൗഹൃദ കലാരൂപമായി അവതരിപ്പിച്ചു. “എന്റെ കലയിലൂടെ പ്രകൃതിയും സംസ്കാരവും ഒരുമിക്കുന്നു,” എന്ന് അവർ പറഞ്ഞു.വർക്‌ഷോപ്പുകളും ഫാഷൻ ഷോകളും ഉൾപ്പെടെ കലയെയും കലാകാരന്മാരെയും ബന്ധിപ്പിക്കുന്ന സ്നേഹപൂർവ്വമായ, പ്രചോദനാത്മകമായ വേദിയാണ് QIAF എന്ന് പങ്കെടുത്ത കലാകാരന്മാർ അഭിപ്രായപ്പെട്ടു.











