09:04pm 11 November 2026
NEWS
എത്തിക്‌സ് അവാർഡ്" അന്താരാഷ്ട്ര അറബിക് കാലിഗ്രാഫി മത്സരം: രണ്ടാം പതിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ച് സാംസ്‌കാരിക മന്ത്രാലയം
20/06/2026  04:50 PM IST
NILA
എത്തിക്‌സ് അവാർഡ്

 


​ദോഹ: അറബിക് കാലിഗ്രാഫി കലയുടെ പുനരുജ്ജീവനവും ഉന്നതമായ ധാർമ്മിക മൂല്യങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ട് ഖത്തർ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന "എത്തിക്‌സ് അവാർഡ് - അന്താരാഷ്ട്ര അറബിക് കാലിഗ്രാഫി മത്സരത്തിന്റെ" (Ethics Award - International Competition for the Art of Arabic Calligraphy) രണ്ടാം പതിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള കാലിഗ്രാഫി കലാകാരന്മാർക്കും സ്രഷ്‌ടാക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ സമർപ്പിക്കേണ്ട  അവസാന തീയതി 2026 നവംബർ 1 ഞായറാഴ്ചയാണ്.
​സംസ്‌കാരം, കല എന്നീ മേഖലകളിൽ ധാർമ്മികതയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക, പരമ്പരാഗത അറബിക് കാലിഗ്രാഫിയെ സംരക്ഷിക്കുക, പൊതുജനങ്ങൾക്കിടയിൽ ഈ കലയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നിവയാണ് ഈ പുരസ്‌കാരത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. മത്സരത്തിൽ വിജയിക്കുന്നവർക്കായി ആകർഷകമായ സാമ്പത്തിക പുരസ്‌കാരങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.ഖത്തറിനകത്തും പുറത്തുമുള്ള, പരമ്പരാഗത അറബിക് കാലിഗ്രാഫിയിൽ പ്രാവീണ്യമുള്ള ഏത് വ്യക്തിക്കും മത്സരത്തിൽ പങ്കെടുക്കാം. (എന്നാൽ ഒന്നാം പതിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കില്ല).ഒരാൾക്ക് ഒരു വർക്ക് മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ. മത്സരത്തിന്റെ ആദ്യ ഘട്ടത്തിനായി നിർദ്ദേശിച്ചിട്ടുള്ള 20 വാക്യങ്ങളിൽ നിന്ന് വേണം വിഷയം തിരഞ്ഞെടുക്കാൻ.പരമ്പരാഗത മഷികളും (എല്ലാ നിറങ്ങളും അനുവദനീയം) പരമ്പരാഗതമായി മിനുക്കിയെടുത്ത പേപ്പറും (Traditional Polished Paper) ഉപയോഗിക്കണം. പേപ്പറിന്റെ വലുപ്പം 70×100 സെന്റിമീറ്ററിൽ കുറയരുത്.ഒന്നാം ഘട്ടത്തിൽ 'ക്ലിയർ സുലുസ്' (Clear Thuluth) ലിപിയും, രണ്ടാം ഘട്ടത്തിൽ 'റെഗുലർ സുലുസ്' (Regular Thuluth) ലിപിയുമായിരിക്കണം ഉപയോഗിക്കേണ്ടത്.സമർപ്പിക്കുന്ന കലാസൃഷ്ടിയിൽ കാലിഗ്രാഫറുടെ ഒപ്പോ, ഐഡന്റിറ്റി വ്യക്തമാക്കുന്ന മറ്റ് അടയാളങ്ങളോ രേഖപ്പെടുത്താൻ പാടുള്ളതല്ല.താൽപ്പര്യമുള്ളവർ അവാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ ഫോം പൂർണ്ണമായി പൂരിപ്പിക്കേണ്ടതാണ്. തയ്യാറാക്കിയ കലാസൃഷ്ടി 600 DPI-ൽ കുറയാത്ത റെസല്യൂഷനിൽ സ്കാൻ ചെയ്ത് നിർദ്ദിഷ്ട ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img