NEWS
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു
27/06/2025 06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ വകുപ്പിന് കീഴിൽ ഉള്ള അസോസിയേഷൻ ഓഫ് കൊമേഴ്സ് സ്റ്റുഡൻ്റ്സ് ഓഫ് രാജഗിരിയും, എൻ.എസ്.എസ് യൂണിറ്റ് നമ്പർ: 59 , R-combat ഉം സഹകരിച്ച് നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം , ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് കൊച്ചി, അശ്വതി ജിജി,മുഖ്യ പ്രഭാഷണം നടത്തുകയും ലഹരിക്കക്കെതിരെ സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. റവ. ഫാ. റിൻ്റിൽ മാത്യൂ, രാജഗിരി കോളേജ് അഡ്മിനിസ്ട്രേറ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കൊമേഴ്സ് വിഭാഗം തലവൻ ഡോ.സി.ടി.ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. ഡോ. ആൻ ബേബി , ഡീൻ സ്റ്റുഡൻ്റ് അഫ്ഫെയർസ് ,ആശംസകൾ നേർന്നു.ഡോ. അനിഷ് കെ.ആർ.ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.രാജഗിരി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ജിജി ജോർജിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











