10:16am 18 January 2026
NEWS
ഒരുവാളിന് രണ്ടേകാല്‍ കോടിയോ !
രാജാക്കന്‍മാരുടെ പുരാതന വാളല്ല,
സാക്ഷാല്‍ തിമിംഗലത്തിന്റെ 'വാള്‍' .....

29/10/2019  11:12 AM IST
Keralasabdam Online Desk
ഒരുവാളിന് രണ്ടേകാല്‍ കോടി !
HIGHLIGHTS

പെര്‍ഫ്യൂം ഇന്‍ഡസ്ട്രിയിലാണ് തിമിംഗലത്തിന്റെ ഛര്‍ദി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയ ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മാണത്തിന് അത്യാവശ്യമാണ്

രു വാളിന് 2.26 കോടി രൂപയെന്ന്് കേട്ടാല്‍ ആരാണ് ഞെട്ടാത്തത്. പറഞ്ഞുവരുന്നത് പുരാവസ്തുക്കളുടെ ഗണത്തില്‍പ്പെടുത്താവുന്ന, പഴയകാല രാജാക്കന്‍മാരുടെ വാളിനെക്കുറിച്ചല്ല. വെള്ളമടിച്ചിട്ട് മനുഷ്യര്‍ വെയ്ക്കുന്ന 'വാളി'ല്ലേ. അതതുതന്നെ ഐറ്റം. ചെറിയൊരുവ്യത്യാസം മാത്രം. വാള് വെച്ചത് മനുഷനല്ല. സാക്ഷാല്‍ തിമിംഗലമാണ് ! സംഭവം ഇങ്ങിനെ - തായ്ലാന്‍ഡിലെ ഒരു മത്സ്യതൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചത് തിമിംഗലത്തിന്റെ ഛര്‍ദിയുടെ (വാള്‍) രൂപത്തിലാണ്. തിമിംഗലത്തിന്റെ ഛര്‍ദിയാണെന്ന് കരുതി അറപ്പു തോന്നേണ്ട, വിലകേട്ടാല്‍ ഞെട്ടും. ഏകദേശം രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന ഛര്‍ദിയാണ്  ജുംറാസ് തിയോഖട്ട് എന്ന മത്സ്യതൊഴിലാളിക്ക് ലഭിച്ചത്. കോ സമുവായ് കടല്‍ത്തീരത്ത് കൂടി നടക്കുമ്പോഴാണ് ജുംറാസ് കല്ല് പോലെയുള്ള വസ്തു ശ്രദ്ധിക്കുന്നത്. കല്ലിന്റെ പ്രത്യേകത കണ്ട് ജുംറാസ് ഇതെടുത്ത് സൂക്ഷിച്ചു. വിലപിടിപ്പുള്ളതാണെന്ന് സംശയം തോന്നി ഗവണ്‍മെന്റ് അധികാരികളെ ജുംറാസ് വിവരമറിയിച്ചു. അവര്‍ വന്ന് പരിശോധിച്ച് സാംപിള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. മാസങ്ങളോളം വിവരമൊന്നുമില്ലായിരുന്നു. ഏതാനും ദിവസം മുന്‍പ് അധികാരികള്‍ ജുംറാസിനെ വീണ്ടും ബന്ധപ്പെട്ടു. ജുംറാസിന്റെ പക്കലുള്ളത് എണ്ണത്തിമിംഗലത്തിന്റെ സ്രവമാണെന്നും. ആറ് കിലോ 350 ഗ്രാം തൂക്കമുള്ള സ്രവത്തിന്റെ വില രണ്ട് കോടി 26 ലക്ഷമാണെന്നും അറിയിച്ചു. ആ വസ്തു ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചാല്‍ തക്കതായ വിലയും ജുംറാസിന് നല്‍കാമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കി. തനിക്ക് കടല്‍ കൊണ്ടുതന്ന നിധിയാണിതെന്ന് ജുംറാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമായും പെര്‍ഫ്യൂം ഇന്‍ഡസ്ട്രിയിലാണ് തിമിംഗലത്തിന്റെ ഛര്‍ദി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയ ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മാണത്തിന് അത്യാവശ്യമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img