08:27pm 12 November 2026
NEWS
ഇറ്റലിയിലെ ഒളിമ്പിക്സ് സുരക്ഷ: ഖത്തർ സുരക്ഷാസേനയെ ആഭ്യന്തര മന്ത്രി പ്രശംസിച്ചു
18/01/2026  04:27 PM IST
nila
ഇറ്റലിയിലെ ഒളിമ്പിക്സ് സുരക്ഷ: ഖത്തർ സുരക്ഷാസേനയെ ആഭ്യന്തര മന്ത്രി പ്രശംസിച്ചു

ദോഹ: ഇറ്റലിയിൽ ഫെബ്രുവരി 6 മുതൽ 22 വരെ നടക്കുന്ന മിലാനോ–കോർട്ടിന 2026 ശീതകാല ഒളിമ്പിക്സ് ഗെയിംസിന്റെ സുരക്ഷാ ചുമതലയിൽ പങ്കാളികളായ ഖത്തർ സുരക്ഷാ സേനാംഗങ്ങളുമായി ആഭ്യന്തര മന്ത്രിയും ആന്തരിക സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽത്താനി കൂടിക്കാഴ്ച നടത്തി.
വലിയ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ ഖത്തറിന് ലഭിച്ച അനുഭവം പരമാവധി പ്രയോജനപ്പെടുത്തി ഉയർന്ന കാര്യക്ഷമതയോടെയും സന്നദ്ധതയോടെയും ചുമതല നിർവഹിക്കണമെന്ന് മന്ത്രി സേനാംഗങ്ങൾക്ക് നിർദേശം നൽകി. ഇതിലൂടെ ഒളിമ്പിക്സ് ഗെയിംസിന്റെ വിജയത്തിന് സംഭാവന ചെയ്യാനും, ഖത്തറിന്റെ സുരക്ഷാ സംവിധാനത്തോടുള്ള അന്താരാഷ്ട്ര വിശ്വാസം കൂടുതൽ ശക്തിപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചുമതല നിർവഹിക്കുന്ന എല്ലാ സുരക്ഷാ സേനാംഗങ്ങളെ മന്ത്രി പ്രശംസിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img