11:19pm 09 November 2026
NEWS
അപ്പർകുട്ടനാട്ടിലെ കർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കണം
27/07/2026  06:40 PM IST
nila
അപ്പർകുട്ടനാട്ടിലെ കർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കണം

മാന്നാർ: രാസവള വിലയിൽ അനിയന്ത്രിതമായി ഉണ്ടായിരിക്കുന്ന വിലവർദ്ധനവിലൂടെ നട്ടം തിരിയുന്ന അപ്പർകുട്ടനാട്ടിലെ പുഞ്ചകൃഷി നടത്തുന്ന കർഷകർക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്ന് മാന്നാർ എസ് എൻ ഡി പി യൂണിയൻ ആവശ്യപ്പെട്ടു.നെല്ലിൻ്റെ താങ്ങുവില വർദ്ധിപ്പിച്ചു എങ്കിലും രാസവളത്തിനുണ്ടായ വലിയവില വർദ്ധനവിൽ കർഷകർക്ക് ഇതിലൂടെ ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്നും യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു.മാന്നാർ എസ് എൻ ഡി പി യൂണിയൻ 5695-ാം നമ്പർ ഗുരുധർമ്മാനന്ദജി സ്മാരക ശാഖായോഗത്തിൻ്റെ വിശേഷാൽ പൊതുയോഗം യൂണിയൻ അഡ്.കമ്മറ്റിയംഗം പി ബി സൂരജ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.വനിതാസംഘം യൂണിയൻ കൺവീനർ ലേഖ വിജയകുമാർ, മേഖല ചെയർപേഴ്സൺ വിജയശ്രീ സന്തോഷ്,വനിതാസംഘം ശാഖ പ്രസിഡൻ്റ്  സരസമ്മ,സെക്രട്ടറി ബിന്ദു എസ് എന്നിവർ പ്രസംഗിച്ചു.ശാഖാ സെക്രട്ടറി ആർ സദാനന്ദൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് മനോജ്കുമാർ കൃതജ്ഞതയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img