NEWS
പലിശരഹിത വായ്പ: വ്യവസ്ഥകൾ വ്യക്തമാക്കി 'ധമാൻ'
18/09/2026 06:08 PM IST
nila

ദോഹ: പൊതുജന സേവനത്തിൽ നിന്ന് വിരമിച്ചവർക്കായി ബാങ്കുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പലിശരഹിത സാമ്പത്തിക വായ്പാ പദ്ധതിയുടെ വിശദാംശങ്ങൾ ജനറൽ അതോറിറ്റി ഫോർ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് ('ധമാൻ') വ്യക്തമാക്കി. ഇൻഷുറൻസ് പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ വീണ്ടും ജോലിയിൽ പ്രവേശിച്ച പെൻഷൻകാർക്ക് ഈ വായ്പയ്ക്ക് അർഹതയുണ്ടായിരിക്കില്ലെന്ന് അതോറിറ്റി അറിയിച്ചു.
മൊത്തം പെൻഷൻ തുകയുടെ അഞ്ചിരട്ടി വരെ (പരമാവധി 300,000 ഖത്തറി റിയാൽ) ലഭ്യമാകുന്ന വായ്പ തിരിച്ചടക്കാൻ അഞ്ച് വർഷം (60 മാസം) വരെ സമയമുണ്ടാകും. വായ്പ നൽകുന്ന ബാങ്കുകൾ വഴിയാണ് അപേക്ഷകളും തിരിച്ചടവും പൂർത്തിയാക്കേണ്ടത്.
അപേക്ഷകർ നേരിട്ട് 'ധമാൻ' ഓഫീസിൽ എത്തേണ്ടതില്ലെന്നും, പെൻഷൻ ലഭിക്കുന്ന ബാങ്ക് ശാഖ വഴി നടപടികൾ പൂർത്തിയാക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










