
വടുതല:പതിനാറാമത് ഡോൺ ബോസ്കോ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 2, 3 തീയതികളിൽ ഡോൺബോസ്കോ സ്കൂളിൽ വച്ച് നടത്തി. ആകെ 16 ടീമുകളാണ് വിവിധ സ്കൂളുകളിൽ നന്നായി മത്സരത്തിനിറങ്ങിയത്. ഫൈനൽ റൗണ്ടിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എച്ച് സി എം ഐ തേവരയും ഡോൺബോസ്കോ വടുതലയും തമ്മിൽ ഏറ്റുമുട്ടി . 51 പോയിന്റോടെ എസ് എച്ച് തേവര ഡോൺ ബോസ്കോ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രസന്റേഷൻ കോഴിക്കോടിനെ പരാജയപ്പെടുത്തി 31 പോയിൻ്റോടെ എറണാകുളം സെൻറ് തെരേസാസ് വിജയകിരീടം ഉറപ്പിച്ചു. സമാപന സമ്മേളനത്തിൽകേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ശ്രീ പി.ജെ സണ്ണി വിജയികളായവർക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.ഡോൺ ബോസ്കോ പ്രിൻസിപ്പാൾ റവ.ഫാ .കുര്യാക്കോസ് ശാസ്താംകാല, അഡ്മിനിസ്ട്രേറ്റർ ഫാ.ജോബി സെബാസ്റ്റ്യൻ Sdb ,വൈസ് പ്രിൻസിപ്പാൾ ഫാ.മാനുവൽ ഗിൽട്ടൻ , IYDC ഡയറക്ടർ ഫാദർ ജോൺ sdb എന്നിവർ സന്നിഹിതരായിരുന്നു.
Photo Courtesy - Google







