02:28am 12 November 2026
NEWS
ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ്
03/12/2025  05:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ്

വടുതല:പതിനാറാമത് ഡോൺ ബോസ്കോ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 2, 3 തീയതികളിൽ ഡോൺബോസ്കോ സ്കൂളിൽ വച്ച് നടത്തി. ആകെ 16 ടീമുകളാണ് വിവിധ സ്കൂളുകളിൽ നന്നായി മത്സരത്തിനിറങ്ങിയത്. ഫൈനൽ റൗണ്ടിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എച്ച് സി എം ഐ തേവരയും ഡോൺബോസ്കോ വടുതലയും  തമ്മിൽ ഏറ്റുമുട്ടി . 51 പോയിന്റോടെ എസ് എച്ച് തേവര ഡോൺ ബോസ്കോ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രസന്റേഷൻ കോഴിക്കോടിനെ പരാജയപ്പെടുത്തി 31 പോയിൻ്റോടെ എറണാകുളം സെൻറ് തെരേസാസ് വിജയകിരീടം ഉറപ്പിച്ചു. സമാപന സമ്മേളനത്തിൽകേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ശ്രീ പി.ജെ സണ്ണി വിജയികളായവർക്ക് ട്രോഫിയും  മെഡലുകളും വിതരണം ചെയ്തു.ഡോൺ ബോസ്കോ  പ്രിൻസിപ്പാൾ റവ.ഫാ .കുര്യാക്കോസ് ശാസ്താംകാല, അഡ്മിനിസ്ട്രേറ്റർ ഫാ.ജോബി സെബാസ്റ്റ്യൻ Sdb ,വൈസ് പ്രിൻസിപ്പാൾ ഫാ.മാനുവൽ ഗിൽട്ടൻ  ,  IYDC ഡയറക്ടർ ഫാദർ ജോൺ sdb എന്നിവർ സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img