06:16am 13 November 2026
NEWS
ഇന്‍റർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമെന്‍റ്: ചാമ്പ്യന്മാരായി വി.പി.എസ് ലേക്‌ഷോര്‍
09/03/2026  03:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്‍റർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമെന്‍റ്: ചാമ്പ്യന്മാരായി വി.പി.എസ് ലേക്‌ഷോര്‍

 

കൊച്ചി: കുഫോസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇന്‍റർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമെന്‍റിൽ ആതിഥേയരായ കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാരായി. ഫൈനലിൽ അമൃത ആശുപത്രി ടീമിനെ പരാജയപ്പെടുത്തിയാണ് വി.പി.എസ് ലേക്‌ഷോര്‍ കിരീടത്തിൽ മുത്തമിട്ടത്. അഞ്ച് ഓവറായി ചുരുക്കിയ ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ അമൃത ടീം നാല് വിക്കറ്റിന് 53 റൺസ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ വി.പി.എസ് ലേക്‌ഷോര്‍ 3.2 ഓവറിൽ ഒരുവിക്കറ്റിന് വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.
 
14 ബോളിൽ 39 റൺസ് നേടിയ വി.പി.എസ് ലേക്‌ഷോറിലെ സുധി, നാല് ബോളിൽ 11 റൺസ് നേടിയ ടി. അനിൽകുമാർ എന്നിവരുടെ മിന്നുന്ന പ്രകടനം ഫൈനലിലെ വിജയത്തിന് നിർണായകമായി. സുധിയാണ് ഫൈനലിലെ മാൻഓഫ് ദ മാച്ച്. ലേക്‌ഷോറിന്‍റെ അമീർ ബെസ്റ്റ് ബാറ്റ്സ്മാനായും ഹേമന്ദ് മികച്ച ബൗളറായും ജിപ്സൺ മികച്ച വിക്കറ്റ് കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സെമി, ക്വാർട്ടർ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൃത ടീമിന് ഫൈനലിൽ ലേക്‌ഷോറിന്‍റെ മികവിന് മുന്നിൽ അടിയറവ് പറയേണ്ടി വരികയായിരുന്നു. അമൃതയുടെ ശ്യാം ആണ് മാൻ ഓഫ് ദ ടൂർണമെന്‍റ്. 

എറണാകുളം ലിസി ഹോസ്പിറ്റൽ, ഡോ. ഷേണോയീസ് കെയർ, സൺറൈസ് ആശുപത്രി, മേഴ്സി ഹോസ്പിറ്റൽ തലയോലപ്പറമ്പ്, എറണാകുളം മെഡിക്കൽ ട്രസ്റ്റ്, രാജഗിരി ആശുപത്രി, ആസ്റ്റർ മെഡ്സിറ്റി, പാലാ മാർസ്ലീവ മെഡ്സിറ്റി, എം.എ.ജി.ജെ ഹോസ്പിറ്റൽ അങ്കമാലി, വെൽെകയർ ഹോസ്പിറ്റൽ എറണാകുളം എന്നീ ടീമുകളും മത്സരത്തിനുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img