
ദോഹ: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ബൗദ്ധിക സ്വത്തവകാശ (Intellectual Property) മേഖലയിൽ അഞ്ച് പുതിയ ഇ-സേവനങ്ങൾക്ക് കൂടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) തുടക്കം കുറിച്ചു. ഇതോടെ ഈ വിഭാഗത്തിൽ മന്ത്രാലയം നൽകുന്ന ആകെ ഇ-സേവനങ്ങളുടെ എണ്ണം ഏഴായി ഉയർന്നു. നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഇടപാടുകൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പകർപ്പവകാശവും അനുബന്ധ അവകാശങ്ങളും (Copyright and neighbouring rights) നിക്ഷേപിച്ച സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ.
'ടു ഹൂം ഇറ്റ് മേ കൺസേൺ' (To whom it may concern) സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ.പകർപ്പവകാശ-അനുബന്ധ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷ.
പകർപ്പവകാശ രജിസ്ട്രേഷനിൽ ഭേദഗതികൾ വരുത്തുന്നതിനുള്ള അപേക്ഷ.
പകർപ്പവകാശ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നതിനായുള്ള അപേക്ഷ.ഗവേഷകർ, സാഹിത്യകാരന്മാർ, തിരക്കഥാകൃത്തുക്കൾ, സംഗീത സംവിധായകർ, കലാകാരന്മാർ, ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, സോഫ്റ്റ്‌വെയർ-ആപ്ലിക്കേഷൻ ഡെവലപ്പർമാർ.ഗായകർ, അഭിനേതാക്കൾ, സംഗീതജ്ഞർ തുടങ്ങിയ പ്രകടനം നടത്തുന്ന കലാകാരന്മാർ, സൗണ്ട് റെക്കോർഡിംഗ് നിർമ്മാതാക്കൾ, റേഡിയോ-ടെലിവിഷൻ സംപ്രേക്ഷണ സ്ഥാപനങ്ങൾ.
മന്ത്രാലയത്തിന്റെ 'X' അക്കൗണ്ടിലൂടെയാണ് ഈ പുതിയ നേട്ടം അറിയിച്ചത്. ഉപഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ ഗുണമേന്മയോടെയും എളുപ്പത്തിലും ലഭ്യമാക്കാൻ ഈ ഡിജിറ്റൽ മുന്നേറ്റം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.











